ADVERTISEMENT

ന്യൂയോർക്ക് ∙ ആർതർ ആഷെ സ്റ്റേഡിയത്തിൽ ജോക്കോയുടെ ആ മോഹം പൂവണിഞ്ഞില്ല! 21–ാം ഗ്രാൻസ്‌ലാം കിരീടനേട്ടത്തോടൊപ്പം കലണ്ടർ സ്‌ലാമും കൈവരിക്കുക എന്ന അപൂർവനേട്ടം പടിവാതിക്കലിൽ കൈവിട്ടു. യുഎസ് ഓപ്പൺ ടെന്നിസ് ഫൈനലിൽ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി 2–ാം സീഡ് ഡാനിൽ മെദ്‌വദേവ് ചാംപ്യനായി. നേരിട്ടുള്ള സെറ്റുകൾക്കാണ് റഷ്യൻ താരം മെദ്‌വദേവ് ജോക്കോവിച്ചിനെ തോൽപ്പിച്ചത്. സ്കോർ: 6–4, 6–4, 6–4.

മെദ്‌വദേവിന്റെ ആദ്യ ഗ്രാൻസ്‌ലാം കിരീടമാണിത്. 21 വർഷത്തിനുശേഷമാണ് ഒരു റഷ്യൻ താരം യുഎസ് ഓപ്പൺ ടെന്നിസ് ചാംപ്യനാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഫൈനലിൽ ജയിച്ചിരുന്നെങ്കിൽ 21–ാം ഗ്രാൻസ്‌ലാം കിരീടവുമായി ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്‌ലാം നേടിയ പുരുഷ താരമെന്ന റെക്കോർഡ് ജോക്കോവിച്ച് നേടുമായിരുന്നു. കരിയറിൽ നിലവിൽ 20 ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങളുമായി റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്കൊപ്പമാണ് സെർബിയൻ താരം ജോക്കോവിച്ച്.

ഒരു വർഷത്തെ എല്ലാ ഗ്രാൻസ്‌ലാം കിരീടങ്ങളും നേടുക എന്ന കലണ്ടർ സ്‌ലാം നേട്ടവും ഫൈനൽ തോൽവിയോടെ ജോക്കോയ്ക്കു നഷ്ടമായി. . കലണ്ടർ സ്‌ലാം കൈവരിച്ചാൽ ഡോൺ ബഡ്ജിനും (1938) റോഡ് ലേവർക്കും (1969) ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ പുരുഷ താരമാകുമായിരുന്നു ജോക്കോ. 2015ൽ യുഎസ് ഓപ്പൺ ഫൈനലിലെ തോൽവിയോടെ സെറീന വില്യംസിനും കലണ്ടർ സ്‌ലാം നഷ്ടമായിരുന്നു.

English Summary: US Open 2021: Medvedev wins first major, beats Djokovic 6-4, 6-4, 6-4 in final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com