ഷൂവിന്റെ ചരടിൽ കോർത്തിട്ട വിവാഹ മോതിരം കിട്ടി; മറെയോട് ഭാര്യ ക്ഷമിച്ചിരിക്കുന്നു!

murray
വിവാഹ മോതിരം കോർത്ത ഷൂവുമായി മറെ.
SHARE

ഇന്ത്യൻ വെൽസ് ∙ ബ്രിട്ടിഷ് ടെന്നിസ് താരം ആൻഡി മറെയ്ക്കു സമാധാനമായി! കാണാതെ പോയ ടെന്നിസ് ഷൂ തിരിച്ചു കിട്ടിയതു മാത്രമല്ല കാരണം. ആ ഷൂവിന്റെ ചരടിൽ മറെ അതിലും വിലപ്പെട്ട ഒരു വസ്തു കോർത്തു വച്ചിരുന്നു– ഭാര്യ കിം സിയേഴ്സ് സമ്മാനിച്ച വിവാഹ മോതിരം! കാറിനു താഴെ വച്ച ഷൂവും ഒപ്പം മോതിരവും നഷ്ടമായ വിവരം മറെ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കുവച്ചിരുന്നു. ഒപ്പം തമാശരൂപേണ മറ്റൊരു രഹസ്യവും മറെ കൂട്ടിച്ചേർത്തു: ഭാര്യ പിണക്കത്തിലാണ്! ദീർഘകാല പ്രണയത്തിനു ശേഷം 2015ലാണ് മറെയും കിമ്മും വിവാഹിതരായത്. ഇരുവർക്കും 4 മക്കളുണ്ട്.

മോതിരം കിട്ടി പിണക്കം തീർന്നതോടെ ഇന്ത്യൻ വെൽസ് ചാംപ്യൻഷിപ്പിൽ മറെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്ന പ്രതീക്ഷ ആരാധകരും പങ്കുവച്ചു. ആദ്യ റൗണ്ടിൽ ഫ്രാൻസിന്റെ അഡ്രിയാൻ മനാരിനോയാണ് മറെയുടെ എതിരാളി.

English Summary: Andy Murray retrieves stolen wedding ring attached to tennis shoes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA