ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ്; വാക്സീനെടുത്തിട്ട് വന്നാൽ മതിയെന്ന് സംഘാടകർ !

tennis-representative-image
(പ്രതീകാത്മക ചിത്രം)
SHARE

മെൽബൺ ∙ ജനുവരിയിൽ ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ മത്സരിക്കുന്നതിന് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കി ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം.

നിലവിൽ പുരുഷ, വനിതാ ടെന്നിസ് ചാംപ്യൻഷിപ്പുകളിൽ താരങ്ങൾക്കു കോവിഡ‍് വാക്സിനേഷൻ നിർദേശിച്ചിട്ടുണ്ടെങ്കിലും നൊവാക് ജോക്കോവിച്ച് അടക്കമുള്ള ചില താരങ്ങൾ വാക്സിനേഷനെ എതിർക്കുകയാണ്. ഈ സാഹചര്യത്തിലാണ് തീരുമാനം. 

നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഗ്രാൻസ്‍ലാം കിരീട നേട്ടങ്ങളിൽ ഫെഡററെയും നദാലിനെയും മറികടക്കാനുള്ള അവസരമാണ് ജനുവരി 17ന് ആരംഭിക്കുന്ന ടൂർണമെന്റ്.

English Summary: Australian open; Vaccine mandatory

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA