എഴാം തവണയും ഒന്നാം റാങ്ക്: സാംപ്രസിനെ മറികടന്ന് ജോക്കോവിച്ച്

TENNIS-GBR-WIMBLEDON
SHARE

പാരിസ് ∙ പുരുഷ ടെന്നിസിലെ ലോക ഒന്നാം നമ്പർ റാങ്കിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനു റെക്കോർഡ്. വർഷാവസാനം ഒന്നാം റാങ്ക് നിലനിർത്തുകയെന്ന നേട്ടം 7–ാം തവണയും ആവർത്തിച്ചതോടെയാണു യുഎസ് ഇതിഹാസം പീറ്റ് സാംപ്രസിനെ ജോക്കോ മറികടന്നത്. 1993 മുതൽ 98 വരെ തുടരെ 6 വർഷം സാംപ്രസായിരുന്നു ഒന്നാം റാങ്കിൽ.

2011 മുതൽ വിവിധ സീസണുകളിലായാണു ജോക്കോ വർഷാവസാനം ഒന്നാം റാങ്ക് നിലനിർത്തിയത്. മുപ്പത്തിനാലുകാരൻ ജോക്കോവിച്ച് പാരിസ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തിയതോടെയാണ് ഒന്നാം റാങ്ക് ഉറപ്പിച്ചത്. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപിച്ചു ജോക്കോ ജേതാവായി (4–6, 6–3, 6–3). ജോക്കോയുടെ 6–ാം പാരിസ് മാസ്റ്റേഴ്സ് കിരീടമാണിത്.

English Summary: Novak Djokovic breaks idol Pete Sampras's world number one record

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA