ഫെഡററുടെ മടങ്ങിവരവ് ഇനിയും നീളും!

1202430543
MELBOURNE, AUSTRALIA - JANUARY 28: Roger Federer of Switzerland looks on during his Menâ s Singles Quarterfinal match against Tennys Sandgren of the United States on day nine of the 2020 Australian Open at Melbourne Park on January 28, 2020 in Melbourne, Australia. (Photo by Hannah Peters/Getty Images)
SHARE

ജനീവ ∙ കാൽമുട്ടിലെ പരുക്കിനെത്തുടർന്നു ശസ്ത്രക്രിയയ്ക്കു വിധേയനായ സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡററുടെ മടങ്ങിവരവ് ഉടനില്ല. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഓസ്ട്രേലിയൻ‌ ഓപ്പണിലും ജൂണിൽ നടക്കുന്ന വിമ്പിൾ‍ഡനിലും മത്സരിക്കാനാകുമെന്നു കരുതുന്നില്ലെന്നു ഫെഡറർ വ്യക്തമാക്കി. തുടർച്ചയായി പരുക്കുകൾ നേരിട്ട ഫെഡറർ കോർട്ടിലേക്ക് ഇനി തിരിച്ചെത്തിയേക്കില്ലെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണു താരത്തിന്റെ പ്രതികരണം. കോർട്ടിൽനിന്നു നീണ്ട ഇടവേള വേണ്ടിവരുമെന്നു ശസ്ത്രക്രിയയ്ക്കു മുൻ‌പേ സൂചന ലഭിച്ചിരുന്നതാണെന്നും സ്വിസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ഫെ‍ഡറർ പറഞ്ഞു. ഈ വർഷം ജൂലൈയിൽ വിമ്പിൾഡൻ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങിയ ശേഷം ഫെഡറർ കോർട്ടിലിറങ്ങിയിട്ടില്ല. 

English Summary: Federer Will Not Return Soon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA