ADVERTISEMENT

മെല്‍ബൺ∙ സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ മെൽബണ്‍ വിമാനത്താവളത്തിൽ തടഞ്ഞ സംഭവത്തിൽ കോടതിയെ സമീപിച്ച് താരം. താരത്തെ നാട്ടിലേക്കു തിരിച്ചയക്കുന്ന നടപടികൾ വൈകിപ്പിക്കാമെന്ന് അറിയിച്ചതായി ജോക്കോവിച്ചിന്റെ അഭിഭാഷകൻ വ്യക്തമാക്കി. വീസ റദ്ദാക്കി താരത്തെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ നിലപാടെടുത്തിരുന്നു.

എന്നാൽ അന്തിമ വാദം നടക്കുന്ന തിങ്കളാഴ്ചയ്ക്കു മുന്‍പു താരത്തെ തിരിച്ചയയ്ക്കരുതെന്ന് ജഡ്ജി ഉത്തരവിട്ടു. ജോക്കോയ്ക്കു താൽക്കാലിക ഇളവ് ലഭിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകനും അറിയിച്ചിട്ടുണ്ട്. വാക്സീന്‍ ഡോസുകള്‍ മുഴുവന്‍ എടുത്തിട്ടില്ലെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ഇളവ് നല്‍കിയെന്ന് സമൂഹമാധ്യമത്തിലൂടെ അറിയിച്ച ശേഷമാണു ജോക്കോവിച്ച് ഓസ്ട്രേലിയയിലേക്കു പുറപ്പെട്ടത്.

വിമാനത്താവളത്തില്‍വച്ച് ജോക്കോയെ തടഞ്ഞ അധികൃതർ, താരത്തെ ഹോട്ടലിലേക്കു മാറ്റുകയായിരുന്നു. രാജ്യത്തേക്കുള്ള യാത്രയ്ക്ക് വേണ്ട ചില രേഖകള്‍ ജോക്കോയുടെ പക്കലില്ലെന്ന് ഓസ്ട്രേലിയൻ ആരോഗ്യമന്ത്രി പ്രതികരിച്ചു. ജോക്കോവിച്ചിന്റെ വീസയില്‍ ഇളവുകളൊന്നും നല്‍കാനാവില്ലെന്നായിരുന്നു ഓസ്ട്രേലിയന്‍ അധികൃതരുടെ നിലപാട്. എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാണെന്നും കോവിഡില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യമെന്നും ഓസ്ട്രേലിയന്‍‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

English Summary: Australia Agrees to Delay Novak Djokovic Deportation: Lawyer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com