ബൊപ്പണ്ണ– രാംകുമാർ സഖ്യത്തിനു കിരീടം

bopanna-1
രോഹൻ ബൊപ്പണ്ണ, രാംകുമാർ രാമനാഥൻ
SHARE

അഡ്‌ലെയ്ഡ് ∙ രോഹൻ ബൊപ്പണ്ണ–രാംകുമാർ രാമനാഥൻ സഖ്യത്തിന് അഡ്‌ലെയ്ഡ് ഇന്റർനാഷനൽ ടെന്നിസ് ടൂർണമെന്റിൽ പുരുഷ ഡബിൾസ് കിരീടം. ഫൈനലിൽ ഒന്നാം സീഡായ ഇവാൻ ഡോഡിഗ്–മാർസലോ മെലോ കൂട്ടുകെട്ടിനെയാണ് ഇന്ത്യൻ സഖ്യം തോൽപിച്ചത് (7–6,6–1). ബൊപ്പണ്ണയുടെ 20–ാം എടിപി ഡബിൾസ് കിരീടമാണിത്. രാംകുമാറിന്റെ ആദ്യ കിരീടവും. ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് യോഗ്യതാ റൗണ്ടിൽ മത്സരിക്കാനൊരുങ്ങുന്ന രാംകുമാറിന് ആത്മവിശ്വാസം പകരുന്നതാണ് ഈ ജയം. 

English Summary: Bopanna-Ramkumar win Adelaide doubles title

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA