കോടതി വിട്ടു, ജോക്കോ കോർട്ടിലിറങ്ങി; വീസ വീണ്ടും റദ്ദാക്കാൻ സാധ്യത കുറവ്

TENNIS-AUS-OPEN
ജോക്കോവിച്ച് മെൽബണിൽ പരിശീലനത്തിൽ
SHARE

മെൽബൺ ∙ വീസ റദ്ദാക്കിയ ഓസ്ട്രേലിയൻ സർക്കാർ തീരുമാനത്തിനെതിരെ നിയമപ്പോരാട്ടം ജയിച്ചതിനു പിന്നാലെ കോർട്ടിൽ പരിശീലനത്തിനിറങ്ങി സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. മെൽബൺ പാർക്കിൽ അടച്ചിട്ട കോർട്ടിലായിരുന്നു ജോക്കോയുടെ പരിശീലനം. പരിശീലനത്തിന്റെ ദൃശ്യങ്ങൾ ഓസ്ട്രേലിയൻ ഓപ്പൺ സംഘാടകർ പുറത്തുവിട്ടു. പിന്നാലെ ടൂർണമെന്റിനുള്ള സീഡിങ്ങും പ്രഖ്യാപിച്ചു.

പുരുഷ സിംഗിൾസിൽ ജോക്കോ തന്നെയാണ് ടോപ് സീഡ്. വനിതാ സിംഗിൾസിൽ ഓസ്ട്രേലിയൻ താരം ആഷ്‌ലി ബാർട്ടി. 17നാണ് ടൂർണമെന്റിനു തുടക്കമാകുന്നത്. കോവിഡ് വാക്സിനേഷൻ നിബന്ധനകൾ പാലിക്കാത്തതിന്റെ പേരിലാണ് ജോക്കോവിച്ചിനെ ഓസ്ട്രേലിയൻ അധികൃതർ തടഞ്ഞു വച്ചത്.

മെൽബണിലെ ഹോട്ടലിൽ തടങ്കലിൽ പാർപ്പിച്ച അദ്ദേഹത്തിന്റെ വീസ റദ്ദാക്കുകയും ചെയ്തു. ഇന്നലെ കേസ് ജയിച്ചതോടെ അദ്ദേഹത്തെ മോചിപ്പിച്ചു. എന്നാൽ വിശേഷാധികാരം ഉപയോഗിച്ച് ജോക്കോയുടെ വീസ വീണ്ടും റദ്ദാക്കാൻ ഓസ്ട്രേലിയയിലെ ഇമിഗ്രേഷൻ മന്ത്രിക്ക് അധികാരമുണ്ട്. എന്നാൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും സെർബിയൻ പ്രധാനമന്ത്രി അന ബർണാബിച്ചും ഇന്നലെ ചർച്ച നടത്തിയതിനാൽ ഇതിനു സാധ്യത കുറവാണ്.

Content Highlights: Novak Djokovic, Australian Open

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA