ADVERTISEMENT

ബൽഗ്രേഡ് ∙ വാക്സീൻ എടുക്കാത്തതിനാ‍ൽ ഓസ്ട്രേലിയയിൽനിന്നു നാടുകടത്തപ്പെട്ട ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനു ജൻമനാടായ സെർബിയയിൽ ഉജ്വല വരവേൽപ്.  ഓസ്ട്രേലിയയിൽനിന്നു ദുബായ് വഴിയാണു താരം സെർബിയയിലേക്കു തിരിച്ചെത്തിയത്.  ഓസ്ട്രേലിയയിൽ 3 വർഷത്തെ പ്രവേശനവിലക്കും ജോക്കോ നേരിടേണ്ടി വരുമെങ്കിലും  ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇന്നലെ ജോക്കോയ്ക്ക് അനുകൂലമായിട്ടാണു പ്രതികരിച്ചത്. ‘സാഹചര്യങ്ങൾ അനുകൂലമായാൽ ജോക്കോവിച്ചിന് അടുത്ത വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാം.’ – അദ്ദേഹം പറഞ്ഞു. 

വാക്സീൻ എടുത്തില്ലെങ്കിൽ ഫ്രഞ്ച് ഓപ്പണിലും പ്രവേശനമില്ല 

മേയിൽ തുടങ്ങുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നിസിലും ജോക്കോവിച്ചിന്റെ പങ്കാളിത്തം ആശങ്കയിൽ. ഫ്രഞ്ച് സർക്കാർ നടപ്പിലാക്കിയ നിയമപ്രകാരം കോവിഡ് പ്രതിരോധ വാക്സീൻ എടുക്കാത്തവർക്കു  പ്രവേശനം അനുവദിക്കില്ല. വാക്സീൻ എടുത്തില്ലെങ്കിൽ എത്ര വലിയ താരമായാലും ഫ്രഞ്ച് ഓപ്പണിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നു രാജ്യത്തെ കായിക മന്ത്രാലയം വ്യക്തമാക്കി.

English Summary: No vaccine, no French Open for Novak Djokovic, says France Sports Ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com