ADVERTISEMENT

മെൽബൺ ∙ നൊവാക് ജോക്കോവിച്ചിന്റെ അഭാവത്തിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കി റെക്കോർഡ് ലക്ഷ്യമിടുന്ന സ്പെയിന്റെ റാഫേൽ നദാലിനു റോഡ് ലേവർ അരീനയിൽ വിജയത്തുടക്കം. ഒന്നാം റൗണ്ടിൽ യുഎസിന്റെ മാർക്കോസ് ജിറോണിനെ നദാൽ അനായാസം മറികടന്നു (6–1, 6–4, 6–2). ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, കാനഡയുടെ ഡെനിസ് ഷപ്പോവാലവ്, ഇറ്റലിയുടെ മാറ്റിയോ ബെററ്റിനി എന്നിവരും 2–ാം റൗണ്ടിലേക്കു മുന്നേറി. 

വനിതാ സിംഗിൾസിൽ മുൻ ചാംപ്യൻ യുഎസിന്റെ സോഫിയ കെനിൻ നാട്ടുകാരി മാഡിസൻ കീസിനോടു തോറ്റു പുറത്തായി (6–7, 5–7). യുഎസിന്റെതന്നെ കൊക്കോ ഗോഫും പുറത്തായി. ചൈനയുടെ വാങ് ക്വിയാങ്ങാണു ഗോഫിനെ മറികടന്നത് (6–4, 6–2). 

ജപ്പാന്റെ നവോമി ഒസാക ആദ്യ റൗണ്ടിൽ കൊളംബിയയുടെ കാമില ഒസോറിയോയെ തോൽപിച്ചു (6–3, 6–3). ടോപ് സീഡ് ഓസ്ട്രേലിയയുടെ ആഷ്‌ലി ബാർട്ടിയും ആദ്യ റൗണ്ടിൽ ജയിച്ചു. തോൽപിച്ചത് യുക്രെയ്ന്റെ ലെസിയ സുറെങ്കോയെ (6–0, 6–1). ഫ്രഞ്ച് ഓപ്പൺ ജേതാവ് ബാർബറ ക്രെജിക്കോവ, എലിന സ്വിറ്റോലിന, വിക്ടോറിയ അസറങ്ക എന്നിവരും ആദ്യ റൗണ്ട് കടന്നു.

English Summary: Australian Open: Rafael Nadal wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com