റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ; ജയിച്ചാൽ 21 ഗ്രാൻഡ് സ്ലാം
Mail This Article
×
മെൽബൺ∙ സ്പാനിഷ് താരം റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ഫൈനലിൽ. സെമിയിൽ ഇറ്റലിയുടെ മാറ്റിയോ ബെരറ്റിനിയെ നദാൽ തോൽപിച്ചു. സ്കോർ 6–3, 6–2, 3–6, 6–3. ഫൈനൽ ജയിച്ചാൽ 21 ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന നേട്ടം നദാലിനു സ്വന്തമാക്കാം.
മറ്റൊരു സെമി ഫൈനലിൽ യുഎസ് ഓപ്പൺ ചാംപ്യൻ ദാനിൽ മെദ്വദേവ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. ഈ മത്സരത്തിലെ വിജയിയെയാണ് നദാൽ ഫൈനലിൽ നേരിടുക. ഇത് ആറാം തവണയാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലെത്തുന്നത്.
English Summary: Nadal is one win away from his 21st Grand Slam title
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.