ADVERTISEMENT

ലണ്ടൻ ∙ കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കുകയാണെങ്കിൽ വരാനിരിക്കുന്ന ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ ടെന്നിസ് ടൂർണമെന്റുകളി‍ൽനിന്ന് ഒഴിവാകാൻ തയാറെടുക്കുകയാണെന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്. കഴിഞ്ഞ ദിവസം ബിബിസി ടെലിവിഷൻ അഭിമുഖത്തിലാണ് സെർബിയൻ താരം ഇക്കാര്യം സൂചിപ്പിച്ചത്.

‘ഞാൻ വാക്സീൻ എടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ വാക്സീൻ എടുക്കാത്തവർക്കു ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും സഞ്ചരിക്കാൻ കഴിയില്ല. ഈ പ്രതിസന്ധി ഞാൻ മനസ്സിലാക്കുന്നു. ഈ വർഷത്തെ പ്രധാന രണ്ടു ഗ്രാൻസ്‌ലാം ടൂർണമെന്റുകൾ, ഫ്രഞ്ച് ഓപ്പണും വിമ്പിൾഡനും, ഇതിന്റെ പേരിൽ നഷ്ടപ്പെട്ടാലും സാരമില്ല. എന്റെ നിലപാടിന് ഈ വില നൽകാൻ ഞാൻ തയാറാണ്.’ – ജോക്കോവിച്ച് പറ‍ഞ്ഞു.

ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റിനെത്തിയ ജോക്കോവിച്ചിനെ കഴിഞ്ഞ മാസം വാക്സീൻ എടുക്കാത്തതിന്റെ പേരിൽ ഓസ്ട്രേലിയൻ സർക്കാർ രാജ്യത്തുനിന്നു പുറത്താക്കിയിരുന്നു.

English Summary: Novak Djokovic says could skip French Open, Wimbledon over COVID vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com