ADVERTISEMENT

മുംബൈ∙ ഗാർഹിക പീഡനക്കേസിൽ ടെന്നിസ് താരം ലിയാൻഡർ പേസ് കുറ്റക്കാരനെന്ന് മുംബൈയിലെ മെട്രോപ്പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി. താരത്തിന്റെ മുൻ കാമുകിയും നടിയുമായ റിയ പിള്ള നൽകിയ പരാതിയിലാണ് കോടതിയുടെ വിധി. 2014ലാണ് റിയ പിള്ള ലിയാൻഡർ പേസിനെതിരെ ഗാർഹിക പീഡന പരാതിയുമായി കോടതിയിലെത്തിയത്. ഈ കേസിലാണ് പേസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

പ്രതിമാസം 50,000 രൂപ വാടകയിനത്തിൽ റിയയ്ക്കു നൽകാൻ കോടതി നിർദ്ദേശിച്ചു. ഇതിനു പുറമേ ഒരു ലക്ഷം രൂപ വേറെയും നൽകണം. അതേസമയം, ഇരുവരും ഒന്നിച്ചു ജീവിച്ച ബാന്ദ്രയിലെ വസതിയിൽത്തന്നെ തുടർന്നും ജീവിക്കാനാണ് റിയ തീരുമാനിക്കുന്നതെങ്കിൽ പേസ് പണം നൽകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മകളുടെ സംരക്ഷണത്തിനായി പേസ് തുടർന്നും പണം നൽകണം.

മെട്രോപ്പൊളിറ്റൻ മജിസ്ട്രേറ്റ് കോമൾസിങ് രജ്പുത്ത് ഈ മാസം ആദ്യം പുറപ്പെടുവിച്ച വിധി ബുധനാഴ്ചയാണ് പുറത്തുവന്നത്. ലിയാൻഡർ പേസുമായി എട്ടു വർഷത്തോളം വിവാഹത്തിനു തുല്യമായ ബന്ധത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിയ കോടതിയെ സമീപിച്ചത്. ഗാർഹിക പീഡനത്തിൽനിന്ന് സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമപ്രകാരം പേസിൽനിന്ന് സംരക്ഷണം വേണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു.

English Summary: Leander Paes ‘caused various acts of domestic violence’ against Rhea Pillai, court finds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com