ADVERTISEMENT

അകാപുൽകോ (മെക്സിക്കോ) ∙ ഗ്രാൻസ്‌‍ലാം ടെന്നിസിലെ റെക്കോർഡിനു പിന്നാലെ എടിപി ടൂർണമെന്റിലും റാഫേൽ നദാലിനു കിരീടത്തിളക്കം. ബ്രിട്ടന്റെ കാമറൺ നോറിയെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ച നദാൽ മെക്സിക്കൻ ഓപ്പൺ ടൂർണമെന്റിൽ ജേതാവായി (6-4, 6-4). നദാലിന്റെ കരിയറിലെ 91–ാം എടിപി കിരീടമാണിത്. ഈ വർഷം പരാജയമറിയാതെ 15–ാം മത്സരമാണ് നദാൽ ഇന്നലെ പൂർത്തിയാക്കിയത്. 

ഓപ്പൺ കാലഘട്ടത്തിലെ കൂടുതൽ എടിപി കിരീടങ്ങളിൽ നാലാം സ്ഥാനക്കാരനായ നദാലിന് മൂന്നാം സ്ഥാനത്തുള്ള ഇവാൻ ലെൻഡലിനൊപ്പമെത്താൻ ഇനി 3 കിരീടങ്ങൾ കൂടി മതി. ജിമ്മി കോണേഴ്സ് (109), റോജർ ഫെഡറർ (103) എന്നിവരാണ്  മുന്നിൽ. മെക്സിക്കൻ ഓപ്പണിൽ ജേതാവാകുന്ന പ്രായം കുറഞ്ഞ താരമായ നദാൽ ഇന്നലെ പ്രായം കൂടിയ താരമെന്ന റെക്കോർഡും സ്വന്തമാക്കി. 2005ൽ 15–ാം വയസ്സിലാണ് ഇവിടെ ആദ്യം വിജയിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com