ADVERTISEMENT

ന്യൂഡൽഹി ∙ പ്ലേഓഫിൽ ഡെൻമാർക്കിനെതിരെ വിജയത്തോടെ (4–0) ഇന്ത്യ ഡേവിസ് കപ്പ് ടെന്നിസ് ലോക ഒന്നാം ഗ്രൂപ്പിൽ സ്ഥാനം നിലനിർത്തി. അവസാന ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ– ദിവിജ് ശരൺ സഖ്യം ഡെൻമാർക്ക് സഖ്യത്തെ പരാജയപ്പെടുത്തി (6-7, 6-4, 7-6). 2 മണിക്കൂർ നീണ്ട മത്സരത്തിൽ 3 മാച്ച് പോയിന്റുകൾ അതിജീവിച്ച ശേഷമാണ് ഇന്ത്യൻ സഖ്യം വിജയിച്ചത്. കഴിഞ്ഞ ദിവസത്തെ 2 സിംഗിൾ‌സ് വിജയങ്ങളോടെ മുന്നിലായിരുന്ന ഇന്ത്യ ഡബിൾസ് ജയത്തോടെ 3–0നു ലീഡെടുത്തു. റിവേഴ്സ് സിംഗിൾസിൽ രാംകുമാർ രാമനാഥൻ ഇന്ത്യയുടെ 4–ാം ജയം നേടി. 

English Summary: Davis Cup: India too good for Denmark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com