വാക്സീൻ എടുത്തില്ലെങ്കിലും വിമ്പിൾഡനിൽ പങ്കെടുക്കാം; ജോക്കോവിച്ചിന് ആശ്വാസം

TENNIS-AUS-OPEN
ജോക്കോവിച്ച് മെൽബണിൽ പരിശീലനത്തിൽ
SHARE

ബെൽഗ്രേഡ് ∙ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചില്ലെങ്കിലും ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് വിമ്പിൾഡൻ മത്സരത്തിൽ പങ്കെടുക്കാനുള്ള തടസ്സങ്ങൾ നീങ്ങിയതായി റിപ്പോർട്ട്. ഇതിനു മുൻപ് കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കാതിരുന്നതിന്റെ പേരിൽ ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ടൂർണമെന്റ് ജോക്കോവിച്ചിന് നഷ്ടപ്പെട്ടിരുന്നു.

എന്നാൽ ബ്രിട്ടനിൽ പ്രവേശിക്കാൻ വാക്സിനേഷൻ ആവശ്യമില്ല. ഇതാണ് ജോക്കോവിച്ചിന് അനുകൂലമായത്. ജൂൺ 27 നാണ് വിമ്പിൾഡന് തുടക്കമാവുക. ഇതിനു മുൻപ് ജോക്കോവിച്ചിന് 2 തവണ കോവിഡ് ബാധിച്ചിരുന്നു.

English Summary: Novak Djokovic Can Play At Wimbledon As No Vaccination Required

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA