സമ്മാനത്തുക വിശ്വ ദീനദയാലന്റെ കുടുംബത്തിനു നൽകി ശരത് കമൽ

sarath-kamal
വിശ്വ ദീനദയാൽ, ശരത് കമൽ
SHARE

ന്യൂഡൽഹി ∙ പത്താം തവണയും ദേശീയ ടേബിൾ ടെന്നിസ് പുരുഷ വിഭാഗം ചാംപ്യനായതിനു പിന്നാലെ, ടൂർണമെന്റിലെ സമ്മാനത്തുക അപകടത്തിൽ മരണമ‍‍ടഞ്ഞ കൗമാരതാരത്തിന്റെ കുടുംബത്തിനു നൽകി ഇന്ത്യൻ താരം ശരത് കമലിന്റെ കാരുണ്യം. ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഷില്ലോങ്ങിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ മാസം അപകടത്തിൽ മരണമടഞ്ഞ പതിനെട്ടുകാരൻ തമിഴ്നാട് താരം വിശ്വ ദീനദയാലിന്റെ കുടുംബത്തിനാണ് ശരത് കമൽ 2.75 ലക്ഷം രൂപ നൽകുക. ‘ഇതു കുടുംബത്തിന്റെ തീരാസങ്കടത്തിനു പകരമാവില്ലെന്ന് എനിക്കറിയാം. ഏക മകനായിരുന്നു അവൻ. പക്ഷേ ഇതെന്റെ അനുജനുള്ള ആദരമാണ്...’– മുപ്പത്തൊൻപതുകാരൻ ശരത് കമൽ പറഞ്ഞു.

English Summary: Sharath Kamal donates his national title prize money to late Vishwa's family

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA