ജോക്കോവിച്ചിനും മകനും ഒരേ ദിവസം കിരീട വിജയം

novak-djokovic-stefan-1
ജോക്കോവിച്ചും സ്റ്റെഫാനും.
SHARE

റോം ∙ ആറു മാസത്തിലേറെ നീണ്ട കിരീട വരൾച്ചയ്ക്കൊടുവിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6–0, 7–6(7–5)നു കീഴടക്കി ഇറ്റാലിയൻ ഓപ്പൺ കിരീടം നേടിയ ദിവസം തന്നെ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് ഇരട്ടിമധുരം. ഞായറാഴ്ച തന്നെ ഏഴു വയസ്സുകാരൻ മകൻ സ്റ്റെഫാൻ തന്റെ ആദ്യ ടെന്നിസ് കിരീടം നേടിയതിന്റെ സന്തോഷത്തിലാണ് നൊവാക്. സെർബിയയിലെ ക്ലബ് ചാംപ്യൻഷിപ്പിലാണ് സ്റ്റെഫാന്റെ കിരീടനേട്ടം. 22നു തുടങ്ങുന്ന ഫ്രഞ്ച് ഓപ്പൺ ചാംപ്യൻഷിപ്പാണ് ജോക്കോവിച്ചിന്റെ അടുത്ത ലക്ഷ്യം.

English Summary: Novak Djokovic and his son Stefan win tournaments on the same day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA