ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ വൻവീഴ്ചകൾ തുടരുന്നു. വനിതാ സിംഗിൾസിൽ നവോമി ഒസാക്ക, 2016ലെ ചാംപ്യൻ ഗാർബൈൻ മുഗുരുസ, നിലവിലെ ചാംപ്യൻ ബാർബറ ക്രെജിക്കോവ എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായി. മാനസിക സമ്മർദം മൂലം കഴിഞ്ഞ വർഷം ചാംപ്യൻഷിപ്പിൽ നിന്നു പിൻമാറിയ ഒസാക്കയെ  അമേരിക്കൻ താരം അമാൻഡ അനിസിമോവയാണ് തോൽപിച്ചത് (7–5,6–4). ചെക്ക് താരം ക്രെജിക്കോവയെ ഫ്രഞ്ചുകാരി ഡയാൻ പാരിയാണ് ഞെട്ടിച്ചത്. സ്കോർ: 1–6,6–2,6–3. ഒന്നാം സീഡ് ഇഗ സ്യാംതെക് അനായാസ ജയത്തോടെ രണ്ടാം റൗണ്ടിലെത്തി. പുരുഷൻമാരിൽ അലക്സാണ്ടർ സ്വരേവ്, കാർലോസ് അൽകാരാസ്, റാഫേൽ നദാൽ തുടങ്ങിയവരും മുന്നേറി.

Content Highlights: french open tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com