ADVERTISEMENT

പാരിസ് ∙ ഗ്രാൻസ്‍ലാം ടെന്നിസിലെ 300–ാം മത്സരവിജയത്തിന്റെ തിളക്കത്തോടെ സ്പാനിഷ് സൂപ്പർതാരം റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ മൂന്നാം റൗണ്ടിൽ. ഫ്രഞ്ച് താരം കൊറെയ്ൻ മോടെറ്റിനെ അനായാസം തോൽപിച്ചാണ് (6-3, 6-1, 6-4) നദാലിന്റെ മുന്നേറ്റം. പുരുഷൻമാരിൽ രണ്ടാം സീഡ് റഷ്യയുടെ ഡാനിൽ മെദ്‌വദേവ്, മരിൻ സിലിച്ച് എന്നിവരും മൂന്നാം റൗണ്ടിലെത്തി.

വനിതകളിൽ ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക് അപരാജിത കുതിപ്പ് തുടർന്നു. രണ്ടാംറൗണ്ടിൽ യുഎസ് താരം അലിസൻ റിക്കെയെ തോൽപിച്ച ഇഗ (6-0, 6-2) പരാജയമറിയാതെയുള്ള തുടർ‌ച്ചയായ 30–ാം മത്സരമാണ് ഇന്നലെ പൂർത്തിയാക്കിയത്. വനിതകളിൽ മൂന്നാം സീഡ് സ്പെയിനിന്റെ പൗള ബഡോസ, മാഡിസൻ കീസ് എന്നിവരും മൂന്നാം റൗണ്ടിലെത്തി.  എട്ടാം സീഡ് കരോലിന പ്ലിസ്കോവയെ ഫ്രഞ്ച് താരം ലിയോലിയ അട്ടിമറിച്ചു (6-2, 6-2). പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ – ഡച്ച് താരം മെഡെയ്ൻ കൂപ്പ് സഖ്യം പ്രീക്വാർട്ടറിലെത്തി.

English Summary: French Open: Rafael Nadal becomes third man to win 300 Grand Slam singles matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com