ലക്ഷ്യം ആദ്യ ഫൈനൽ; കൊക്കോ ഗോഫ് – മാർട്ടിന ട്രെവിസൻ, ഇഗ സ്യാംതെക്– ഡാരിയ കസാത്കിന

HIGHLIGHTS
  • ഫ്രഞ്ച് ഓപ്പൺ വനിതാ സെമി ഇന്നു രാത്രി 7.30 മുതൽ
coco-gauf
കൊക്കോ ഗോഫ്
SHARE

പാരിസ് ∙ ഗ്രാൻസ്‌ലാം ടെന്നിസ് ടൂർണമെന്റിന്റെ അവസാന നാലിൽ ആദ്യമായി ഇടംപിടിച്ച 2 താരങ്ങളാണ് ഇന്നു നടക്കുന്ന ഫ്ര​ഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് സെമിഫൈനലിൽ ഏറ്റുമുട്ടുന്നത്. യുഎസിന്റെ കൗമാരതാരം കൊക്കോ ഗോഫിന്റെ എതിരാളി സീഡ് ചെയ്യപ്പെടാത്ത ഇറ്റാലിയൻ താരം മാർട്ടിന ട്രെവിസൻ.

ഇന്ത്യൻ സമയം ഇന്നു രാത്രി 7.30നാണ് മത്സരം.  18–ാം സീഡായ ഗോഫ് ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് ഫ്രഞ്ച് ഓപ്പൺ സെമിയിലേക്കു മുന്നേറിയത്. 28 വയസ്സുകാരി ട്രെവിസൻ വമ്പൻ താരങ്ങളെ അട്ടിമറിച്ചുള്ള അദ്ഭുത മുന്നേറ്റമാണ് ടൂർണമെന്റിൽ ഇതുവരെ നടത്തിയത്. യുഎസ് ഓപ്പൺ ഫൈനലിസ്റ്റ് ലെയ്‌ല ഫെർണാണ്ടസിനെയാണ് ക്വാ‍ർട്ടറിൽ വീഴ്ത്തിയത്. രണ്ടാം സെമിയിൽ ലോക ഒന്നാംനമ്പർ താരം ഇഗ സ്യാംതെക് റഷ്യയുടെ ഡാരിയ കസാത്കിനയെ നേരിടും.

വൈകല്യത്തോടും രോഗങ്ങളോടും പടവെട്ടിയശേഷം ടെന്നിസ് കോർട്ടിലെത്തിയ താരമാണ് മാർട്ടിന ട്രെവിസൻ. കൗമാര പ്രായത്തിൽ മത്സരക്കളത്തിൽ സജീവമായതിനുശേഷവും ചികിത്സയ്ക്കായി   4 വർഷം മാറിനിൽക്കേണ്ടി വന്നു.

English Summary: French open tennis semi final matches

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS