വിമ്പിൾഡൻ: റോജർ ഫെഡററും വില്യംസ് സഹോദരിമാരും പങ്കെടുക്കില്ല

roger-federer
റോജർ ഫെഡറർ
SHARE

ലണ്ടൻ ∙ ഈ മാസം 27ന് ആരംഭിക്കുന്ന വിമ്പിൾഡൻ ടെന്നിസ് ടൂർണമെന്റിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ മുൻ ചാംപ്യൻമാരായ റോജർ ഫെഡറർ, സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരില്ല. 8 തവണ ചാംപ്യനായിരുന്ന ഫെഡറർ കഴിഞ്ഞ വർഷം ക്വാർട്ടറിൽ തോറ്റശേഷം കാൽമുട്ടിൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.

വില്യംസ് സഹോദരിമാർ രണ്ടു വർഷമായി ടൂർണമെന്റുകളിൽ പങ്കെടുക്കുന്നില്ല. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഇവർ പങ്കെടുക്കുമോ എന്നു വ്യക്തമല്ല. പാരിസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ സെമിയിൽ പരുക്കേറ്റ കൗമാരതാരം ലെയ്‍ല ഫെർണാണ്ടസും കളിക്കില്ല.

English Summary: Roger Federer, Serena Williams excluded from Wimbledon entry lists

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS