ADVERTISEMENT

ലണ്ടൻ ∙ കൊറിയൻ വെല്ലുവിളി അതിജീവിച്ച ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസിൽ രണ്ടാം റൗണ്ടിൽ. ദക്ഷിണ കൊറിയൻ താരം സൂൺവൂ ക്വോനിനെതിരെ ഒരു സെറ്റ് നഷ്ടമാക്കിയെങ്കിലും സെർബിയൻ താരം ജോക്കോ ജയിച്ചു കയറി (6–3, 3–6, 6–3, 6–4).നിലവിലെ ചാംപ്യനു മുന്നിൽ കളിക്കുന്നതിന്റെ പകപ്പ് ആദ്യ സെറ്റിൽ കാണിച്ചെങ്കിലും രണ്ടാം സെറ്റിൽ, ലോക 81–ാം നമ്പർ താരമായ ക്വോൻ ശക്തമായി തിരിച്ചടിച്ചു. എന്നാൽ മത്സരം നീളുന്തോറും വീര്യം കൂടുന്ന ജോക്കോയ്ക്കു മുന്നിൽ പിടിച്ചു നിൽക്കാൻ പിന്നീട് ഇരുപത്തിനാലുകാരനായില്ല. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജർമൻ താരം യാൻ ലെന്നാർഡ് സ്ട്രൂഫിനെ മറികടന്ന് സ്പാനിഷ് താരം കാർലോസ് അൽകാരാസും രണ്ടാം റൗണ്ടിലെത്തി (4–6,7–5,4–6,7–6,6–4). 

വനിതകളിൽ ബ്രിട്ടന്റെ പത്തൊൻപതുകാരി എമ്മ റഡുകാനു, തുനീസിയൻ താരം ഒൻസ് ജാബർ എന്നിവർ ജയിച്ചു കയറി. 

∙ വിമ്പിൾഡനിൽ ജോക്കോവിച്ചിന്റെ 80–ാം ജയമാണിത്. നാലു ഗ്രാൻഡ്സ്‌ലാം ചാംപ്യൻഷിപ്പുകളിലും 80 വിജയങ്ങൾ തികയ്ക്കുന്ന ആദ്യതാരവുമായി ജോക്കോ.

English Summary: Wimbledon: Djokovic overcomes dogged challenge from Korean Kwon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com