36-ാം തുടർ ജയം; ഇഗ സ്യാംതെക് വിമ്പിൽഡൻ 2–ാം റൗണ്ടിൽ

TENNIS-GBR-WIMBLEDON
ഇഗ മത്സരത്തിനിടെ.
SHARE

ലണ്ടൻ ∙ വിമ്പിൾഡനിലേക്കും ഇതാ ഒഴുകിപ്പരക്കുന്നു ഇഗ സ്യാംതെക്കിന്റെ വിജയഗാനം. ക്രൊയേഷ്യൻ താരം യാന ഫെറ്റിനെ തോൽപിച്ച് ലോക ഒന്നാം നമ്പർ താരം ഇഗ വിമ്പിൾഡൻ ടെന്നിസ് രണ്ടാം റൗണ്ടിൽ കടന്നു. സ്കോർ: 6–0, 6–3. പ്രഫഷനൽ സർക്യൂട്ടിൽ പോളണ്ട് താരം ഇഗയുടെ 36–ാം തുടർ‌ ജയമാണിത്. 21–ാം നൂറ്റാണ്ടിൽ തുടർച്ചയായി കൂടുതൽ സിംഗിൾസ് ജയങ്ങൾ എന്ന റെക്കോർഡും ഇരുപത്തൊന്നുകാരി ഇഗ സ്വന്തമാക്കി. വീനസ് വില്യംസിനെയാണ് മറികടന്നത്. എക്കാലത്തെയും റെക്കോർഡ് യുഎസ് താരം മാർട്ടിന നവരത്‌ലോവയുടെ പേരിലാണ് – 74 ജയങ്ങൾ. 

ആദ്യ സെറ്റ് ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെയാണ് ഇഗ സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ, ലോക 252–ാം റാങ്കുകാരിയായ ഫെറ്റ് 3–1നു മുന്നിലെത്തിയെങ്കിലും ഇഗ തിരിച്ചടിച്ചു. തുടരെ 5 ഗെയിമുകൾ നേടി സെറ്റും മത്സരവും സ്വന്തമാക്കി. 

പുരുഷ സിംഗിൾസിൽ അർജന്റീന താരം ഫ്രാൻസിസ്കോ സെറുൻഡോലോയെ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന് രണ്ടാം സീഡ് റാഫേൽ നദാൽ മുന്നേറി. സ്കോർ: 6–4,6–3,3–6,6–4. 23–ാം ഗ്രാൻസ്‌ലാം കിരീടമാണ് നദാൽ ഇവിടെ ലക്ഷ്യമിടുന്നത്. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും നദാൽ സ്വന്തമാക്കിക്കഴിഞ്ഞു. 

വനിതകളിൽ യുഎസ് താരം കൊക്കോ ഗോഫ് കഷ്ടപ്പെട്ടാണ് ജയിച്ചു കയറിയത്. റുമാനിയൻ താരം എലെന ഗബ്രിയേല റൂസിനെതിരെ ആദ്യ സെറ്റ് നഷ്ടമാക്കിയ ശേഷമായിരുന്നു 11–ാം സീഡ് ഗോഫിന്റെ തിരിച്ചുവരവ് (2–6,6–3,7–5). ചെക്ക് റിപ്പബ്ലിക് താരം കരോലിന മുക്കോവയെ തോൽപിച്ച് (6–3,6–2) റുമാനിയൻ താരം സിമോണ ഹാലെപ്പും രണ്ടാം റൗണ്ടിലെത്തി. 

English Summary: Wimbledon: Iga Swiatek into Second Round

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS