വിമ്പിൾഡൻ: ജോക്കോവിച്ച് പ്രീക്വാർട്ടറിൽ; കെർബർ, സക്കാരി പുറത്ത്

HIGHLIGHTS
  • കെർബർ, സക്കാരി പുറത്ത്
Novak Djokovic. AFP
ജോക്കോ മത്സരശേഷം. Glyn KIRK / AFP
SHARE

ലണ്ടൻ ∙ ടോപ് സീഡ് നൊവാക് ജോക്കോവിച്ചും സ്പാനിഷ് യുവതാരം കാർലോസ് അൽകാരാസും വിമ്പിൾഡൻ ടെന്നിസിന്റെ പ്രീക്വാർട്ടറിൽ. നാട്ടുകാരനായ മിമിർ കെസമനോവിച്ചിനെ തോൽപിച്ചായിരുന്നു സെർബിയൻ താരം ജോക്കോവിച്ചിന്റെ മുന്നേറ്റം (6-0, 6-3, 6-4). 19 വയസ്സുകാരൻ അൽകാരാസ് ജർമൻ താരം ഓസ്കർ ഓട്ടിയെ അനാസായം മറികടന്നു (6-3, 6-1, 6-2). അടുത്ത മത്സരം ജയിച്ചാൽ ക്വാ‍ർട്ടറിൽ ജോക്കോയും അൽകാരാസും തമ്മിലാകും പോരാട്ടം. 

അമേരിക്കൻ താരം ഫ്രാൻസെസ് ടിയാഫോ, നെതർലൻഡ്സ് താരം ടിം വാൻ റിതോവൻ, ഇറ്റലിയുടെ പത്താം സീഡ് യാനിക് സിന്നർ എന്നിവരും പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിലെത്തി. നേരത്തേ, ലിത്വാനിയൻ താരം റിക്കാർഡാസ് ബെരാൻകിസിനെ തോൽപിച്ച് (6–4, 6–4, 4–6, 6–3) റാഫേൽ നദാൽ മൂന്നാം റൗണ്ടിലെത്തിയിരുന്നു. 

വനിതാ വിഭാഗത്തിൽ മുൻ ചാംപ്യൻ ജർമനിയുടെ ആഞ്ചെലിക് കെർബറും അഞ്ചാം സീഡ് ഗ്രീസിന്റെ മരിയ സക്കാരിയും പുറത്തായി. കെർബറെ ബൽജിയം താരം എലീസ് മെർട്ടൻസ് വീഴ്ത്തിയപ്പോൾ ( 6-4, 7-5) സീഡ് ചെയ്യപ്പെടാത്ത ജർമൻ താരം തസ്നാന മരിയയാണ് (6-3, 7-5) സക്കാരിയെ അട്ടിമറിച്ചത്. 

8 ലക്ഷം രൂപ പിഴ

ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസ് തന്റെ ‘പതിവ്’ തുടങ്ങി. പുരുഷ സിംഗിൾസ് ഒന്നാം റൗണ്ട് മത്സരത്തിനിടെ തന്നെ കളിയാക്കിയ കാണിയുടെ നേർക്കു തുപ്പിയ കിർഗിയോസിനു കിട്ടിയത് 10000 യുഎസ് ഡോളർ (ഏകദേശം 8 ലക്ഷം രൂപ) പിഴ. 

English Summary: Wimbledon, Novak Djokovic advances tp pre quarters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS