ADVERTISEMENT

ലണ്ടൻ ∙ വീരോചിതം പൊരുതിയിട്ടും നൊവാക് ജോക്കോവിച്ചിന്റെ വഴി മുടക്കാൻ ജാനിക് സിന്നർക്കായില്ല. അഞ്ചുസെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ ഇറ്റാലിയൻ യുവതാരത്തെ മറികടന്ന് ജോക്കോ വിമ്പിൾഡൻ സെമിയിലെത്തി.സ്കോർ: 5–7, 2–6, 6–3, 6–2, 6–2. ആദ്യ രണ്ടു സെറ്റുകളും നേടി അവിസ്മരണീയമായ അട്ടിമറിയുടെ വക്കിലെത്തിയ ശേഷമാണ് ഇരുപതുകാരൻ സിന്നർ മത്സരം കൈവിട്ടത്.  ബ്രിട്ടിഷ് താരം കാമറൺ നോറിയാണ് സെമിയിൽ ജോക്കോയുടെ എതിരാളി. നോറി ബൽജിയം താരം ഡേവിഡ് ഗോഫിനെ തോൽപിച്ചു (3–6,7–5,2–6,6–3,7–5)

വനിതാ സിംഗിൾസ് ക്വാർട്ടറിലെ ജർമൻ പോരാട്ടത്തിൽ യുലെ നിമെയറെ തോൽപിച്ച് മുപ്പത്തിനാലുകാരി തത്യാന മരിയ സെമിയിലെത്തി (4–6,6–2,7–5). രണ്ടു മക്കളുടെ അമ്മയായ മരിയ തന്റെ 35–ാം ഗ്രാൻസ്‌ലാം മത്സരത്തിലാണ് ഇതാദ്യമായി സെമിയിലെത്തിയത്. ചെക്ക് റിപ്പബ്ലിക് താരം മേരി ബോസ്കോവയെ തോൽപിച്ച് (3–6,6–1,6–1) തുനീസിയൻ താരം ഒൻസ് ജാബറും സെമിയിലെത്തി.

സാനിയ സഖ്യം സെമിയിൽ

ഇന്ത്യൻ താരം സാനിയ മിർസ വിമ്പിൾഡൻ  മിക്സ്ഡ് ഡബിൾസിന്റെ സെമിഫൈനലിൽ. സാനിയയും ക്രൊയേഷ്യൻ താരം മാറ്റ് പാവിച്ചും നാലാം സീഡ് ഗബ്രിയേല ഡബറോവ്കി– ജോൺ പിയേഴ്സ് സഖ്യത്തെയാണ് തോൽപിച്ചത് (6-4,3-6,7-5). 

 

English summary: Novak Djokovic  enters Wimbledon semi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com