മുൻ പെൺസുഹൃത്തിനെ കയ്യേറ്റം ചെയ്തു; കിർഗിയോസിന് എതിരെ കേസ്; കോടതിയിൽ ഹാജരാകണം

nick-kyrgios
ചിത്രങ്ങൾ– ട്വിറ്റർ
SHARE

മെൽബൺ∙ മുൻ പെൺസുഹൃത്തിനെ കഴിഞ്ഞ വർഷം കയ്യേറ്റം ചെയ്ത കുറ്റത്തിൽ ഓസ്ട്രേലിയൻ ടെന്നിസ് താരം നിക്ക് കിർഗിയോസിനെതിരെ കേസെടുത്ത് പൊലീസ് അധികൃതർ. മുൻ ലോക 13–ാം നമ്പർ താരമായ കിർഗിയോസിനെതിരെ കേസെടുത്ത കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകൻ സ്ഥിരീകരിച്ചതായി ‘ദ് ക്യാൻബെറ ടൈംസ്’ റിപ്പോർട്ട് ചെയ്തു.

‘2021 ഡിസംബറിൽ നടന്ന കയ്യേറ്റവുമായി ബന്ധപ്പെട്ട് 27 കാരനായ യുവാവു ഓഗസ്റ്റ് 2നു എസിടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകേണ്ടതാണ്’– എസിടി പൊലീസ് അധികൃതർ വ്യക്തമാക്കി. കിർഗിയോസിന്റെ മുൻ ജീവിതപങ്കാളി ചിയാര പാസാരിയാണു പരാതിക്കാരി എന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ആരോപണം ഗുരുതര സ്വഭാവത്തിലുള്ളതാണ്. ഇതിനെ കിർഗിയോസ് വളരെ ഗൗരവമായാണു കാണുന്നത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ തൽക്കാലം കിർഗിയോസ് പ്രതികരിച്ചിട്ടില്ല. പക്ഷേ, വരും നാളുകളിൽ ഞങ്ങൾ വാർത്താക്കുറിപ്പിറക്കും’– അദ്ദേഹത്തിന്റെ അഭിഭാഷകൻ ജെയ്സൻ മോഫെറ്റ് പറഞ്ഞു.

വിമ്പിൾഡൻ പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ബുധനാഴ്ച വൈകിട്ട് ചിലെയുടെ ക്രിസ്റ്റ്യൻ ഗാരിനെ നേരിടാനിരിക്കെയാണു കിർഗിയോസിനെതിരായ കേസ് സംബന്ധിച്ച വാർത്ത പുറത്തുവരുന്നത്.

കിർഗിയോസിനെതിരായ സംഭവ വികാസങ്ങളെക്കുറിച്ച് ധാരണയുണ്ടെന്നും എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയം ആയതിനാൽ തൽക്കാലം പ്രതികരണത്തിന് ഇല്ലെന്നുമാണു വിമ്പിൾഡൻ സംഘാടകരായ ഓൾ ഇംഗ്ലണ്ട് ക്ലബ് അധികൃതർ അറിയിച്ചു. ‘നിക്കിന്റെ ടീമുമായി ആശയവിനിമയം നടത്തി. ബുധനാഴ്ച നടക്കാനിരിക്കുന്ന നിക്കിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മാറ്റമില്ല’– ഓൾ ഇംഗ്ലണ്ട് ക്ലബ് വക്താവു പ്രതികരിച്ചു. 

English Summary: Wimbledon quarterfinalist Nick Kyrgios to face court next month in assault charge against ex-girlfriend

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS