ആദ്യ സെറ്റ് കൈവിട്ടശേഷം തിരിച്ചടി; നൊവാക് ജോക്കോവിച്ച് വിമ്പിൾഡൻ ഫൈനലിൽ

novak-djokovic-semi-final
വിമ്പിൾഡൻ ഫൈനലിൽ പ്രവേശിച്ച നൊവാക് ജോക്കോവിച്ചിന്റെ ആഹ്ലാദം. ചിത്രം: ട്വിറ്റർ
SHARE

ലണ്ടൻ ∙ ഒന്നു കൊതിപ്പിച്ചതിനു ശേഷം നൊവാക് ജോക്കോവിച്ച് ബ്രിട്ടിഷ് താരം കാമറൺ നോറിയെ വീഴ്ത്തി. വിമ്പിൾഡൻ പുരുഷ സിംഗിൾസ് സെമിഫൈനലിൽ ആദ്യ സെറ്റ് സ്വന്തമാക്കിയ ആതിഥേയ താരത്തെ പിന്നീടുള്ള 3 സെറ്റുകളിലും തുരത്തി സെർബിയൻ താരം ഫൈനലിൽ (2–6,6–3,6–2,6–4). നാളെ നടക്കുന്ന ഫൈനലിൽ ജോക്കോ ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസിനെ നേരിടും.

സ്പാനിഷ് താരം റാഫേൽ നദാൽ പരുക്കുമൂലം പിൻമാറിയതോടെയാണ് സെമിഫൈനൽ കളിക്കാതെ തന്നെ കിർഗിയോസ് ഫൈനലിൽ എത്തിയത്. വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ന് കസഖ്സ്ഥാൻ താരം എലെന റെബാകിനയും തുനീസിയൻ താരം ഒൻസ് ജാബറും മത്സരിക്കും. ഇരുവരും ആദ്യമായിട്ടാണ് ഒരു ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്.

ഒന്നാം സീഡായ ജോക്കോവിച്ചിനെതിരെ ആരാധകരുടെ പ്രചോദനത്തിൽ കൂടിയാണ് നോറി ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാൽ പതിവു പോലെ ജോക്കോ പിന്നീട് ഫോമിലേക്കുയർന്നതോടെ നിഷ്പ്രഭനായി.

∙ 32

32–ാം ഗ്രാൻ‌സ്‌ലാം സിംഗിൾസ് ഫൈനലിനാണ് ജോക്കോവിച്ച് യോഗ്യത നേടിയത്. പുരുഷതാരങ്ങളിൽ റെക്കോർഡാണിത്. റോജർ ഫെഡറർ (31), റാഫേൽ നദാൽ (30) എന്നിവർ പിന്നിൽ.

∙ നദാൽ ഇനിയെന്ന് കളിക്കും?

ലണ്ടൻ ∙ വയറിനേറ്റ പരുക്കിനെത്തുടർന്ന് വിമ്പിൾഡൻ സെമിഫൈനലും കലണ്ടർ ഗ്രാൻ‌സ്‌ലാം സാധ്യതയും നഷ്ടമായ സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാലിന്റെ കോർട്ടിലേക്കുള്ള തിരിച്ചുവരവിന്റെ കാര്യത്തിലും ആശങ്ക. ആറു മാസത്തോളം വരെ നദാലിന് വിശ്രമിക്കേണ്ടി വരും എന്നാണ് സൂചന.

നദാലിന്റെ വയറിലെ പേശിയിൽ 7 മില്ലീമീറ്റർ നീളത്തിൽ പോറലുണ്ടെന്നാണ് പരിശോധനാ റിപ്പോർട്ടുകൾ. ക്വാർട്ടർ ഫൈനലിൽ അഞ്ചു സെറ്റ് നീണ്ട മത്സരത്തിൽ നദാൽ ജയിച്ചിരുന്നു. എന്നാൽ ഇന്നലെ ചാംപ്യൻഷിപ്പിൽ നിന്നുള്ള പിൻമാറ്റം പ്രഖ്യാപിച്ചു.

English Summary: Wimbledon: Novak Djokovic Beats Cameron Norrie To Set Up Nick Kyrgios Clash In Final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS