ADVERTISEMENT

ലണ്ടൻ ∙ കിരീടം നേടാനായില്ലെങ്കിലും ഇന്ത്യൻ താരം സാനിയ മിർസയ്ക്ക് വിമ്പിൾഡനിൽ നിന്നു അഭിമാനത്തോടെ മടക്കം. മിക്സ്ഡ് ഡബിൾസ് സെമിഫൈനലിൽ സാനിയയും ക്രൊയേഷ്യൻ താരം മേറ്റ് പാവിച്ചും ചേർന്ന സഖ്യം ബ്രിട്ടിഷ്–അമേരിക്കൻ സഖ്യമായ നീൽ സ്കപ്സ്കിയോടും ദെസിറെയ് ക്രോഷിക്കിനോടും തോറ്റു (6–4, 5–7, 4–6). ഈ വർഷത്തോടെ ടെന്നിസിൽ നിന്നു വിരമിക്കുമെന്ന് മുപ്പത്തിയഞ്ചുകാരിയായ സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്നു വീതം വനിതാ ഡബിൾസ്, മിക്സ്ഡ് ‍ഡബിൾസ് കിരീടങ്ങളാണ് ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പുകളിൽ സാനിയയുടെ നേട്ടം. 

English Summary: Sania Mirza bids adieu to Wimbledon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com