ADVERTISEMENT

ടെന്നിസിലെ മോശം പെരുമാറ്റത്തിന് നിക്ക് കിറീയോസ് ഇതുവരെ അടച്ച ഫൈൻ– 4.3 കോടി രൂപ 

‘ഫൈൻ’ ആണോ എന്നു കേട്ടാൽ ഓസ്ട്രേലിയൻ ടെന്നിസ് താരം നിക്ക് കിറീയോസ് ഒന്നു ഭയക്കും. ഇതിപ്പോൾ എന്തിനാണെന്ന് ആയിരിക്കും ടെന്നിസ് ലോകത്തെ ‘ബാഡ് ബോയ്’ ചിന്തിക്കുക. അത്രത്തോളമുണ്ട് കിറീയോസിനു പറയാൻ ‘ഫൈൻ’ കഥകൾ. മത്സരിച്ച മിക്ക ടൂർണമെന്റുകളിലും പിഴ അടച്ച കിറീയോസ് വിമ്പിൾഡനിലും ‘ആ പതിവിനു’ മുടക്കം വരുത്തിയില്ല. ഫൈനലിൽ തോറ്റെങ്കിലും 2.85 കോടി രൂപ സമ്മാനത്തുക ലഭിച്ചതിനാൽ ഇത്തവണ കമ്പനി ലാഭത്തിലാണെന്നോർത്തു സമാധാനിക്കാം.

ആകെ ഫൈനൽ

ടെന്നിസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പിഴ അടച്ച താരമാണ് നിക്ക് കിറീയോസ്. പല ടൂർണമെന്റുകളിലായി ഇതുവരെ ആകെ 4.3 കോടി രൂപയാണ് കിറീയോസ് അടച്ച പിഴത്തുക. കിറീയോസ് തന്നെയാണ് ഈ വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.  ഇത്തവണ വിമ്പിൾഡനിൽ 2 തവണയായി ഏകദേശം 11 ലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വന്നു. ആദ്യ റൗണ്ട് മത്സരത്തിനിടെ കാണിക്കു നേരെ തുപ്പിയതിനും സ്റ്റെഫാനോസ് സിറ്റ്സിപാസിനെതിരായ മൂന്നാം റൗണ്ട് മത്സരത്തിൽ ലൈൻ അംപയറോട് മോശമായി പെരുമാറിയതിനുമായിരുന്നു പിഴ.

ടോപ്  3 ഫൈൻ !

∙ 2019 സിൻസിനാറ്റി ഓപ്പൺ– റാക്കറ്റ് തല്ലിത്തകർത്തതിനും അംപയറോടു മോശമായി സംസാരിച്ചതിനും 85.4 ലക്ഷം രൂപ.

∙ 2019 ഇറ്റാലിയൻ ഓപ്പൺ: കോർട്ടിലേക്കു കസേര വലിച്ചെറിഞ്ഞതിന് 27.5 ലക്ഷം രൂപ.

∙ 2022 മയാമി ഓപ്പൺ: അംപയറോടു മോശമായി സംസാരിച്ചതിന് 25 ലക്ഷം രൂപ.

English Summary: Nick Kyrgios fined for Wimbledon final behaviour in front of Prince George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com