സെറീന സ്‌ലാം

Serena Williams REUTERS
സെറീന വില്യംസ്. Photo: REUTERS/Dylan Martinez
SHARE

ഒരു കലണ്ടർ വർഷം തന്നെ ലോക ടെന്നിസിലെ നാലു മേജർ കിരീടങ്ങളും (ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ, യുഎസ് ഓപ്പൺ) സ്വന്തമാക്കുന്നതിനാണ് കലണ്ടർ ഗ്രാൻസ്‍ലാം തികയ്ക്കുക എന്നു പറയുന്നത്. സെറീന സ്‍ലാം എന്നു പറയുന്നത് ഇത്തിരി വ്യത്യസ്തമാണ്. ഒരേ കലണ്ടർ വർഷത്തിലല്ലാതെ തുടരെ നാലു മേജർ കിരീടങ്ങളും നേടിയാൽ അതൊരു സെറീന സ്‍ലാം ആയി. അതായത് 2019ൽ വിമ്പിൾഡനും യുഎസ് ഓപ്പണും നേടി 2020ൽ ഓസ്ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടിയാൽ സെറീന സ്‌ലാമായി. അമേരിക്കൻ താരം സെറീന വില്യംസിൽ നിന്നു തന്നെയാണ് ഈ പേരു കിട്ടിയത്. ഇതുവരെ ഒരു കലണ്ടർ വർഷം 4 മേജർ കിരീടങ്ങളും നേടാൻ സെറീനയ്ക്കായിട്ടില്ലെങ്കിലും രണ്ടു തവണ ‘സെറീന സ്‍ലാം’ നേടി. 

Content Highlight: Serena Slam, Tennis, Serena Williams

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}