യുഎസ് ഓപ്പൺ കിരീടം കാർലോസ് അൽകാരാസിന്; കന്നി ഗ്രാൻസ്‌ലാം നേട്ടം

TENNIS-USOPEN
യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയ സ്പാനിഷ് താരം കാർലോസ് അൽകാരാസ്.Image. Reuters/Shannon Stapleton
SHARE

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്പെയിന്ന്റെ കാർലോസ് അൽകാരാസിന്. നോർവെയുടെ കാസ്പർ റൂഡിനെ പരാജയപ്പെടുത്തിയാണ് അൽകരാസ് കന്നി ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കുന്നത്. സ്കോർ: 6–4,2–6,7–6,6–3. ഇതോടെ പുരുഷ ടെന്നിസിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം പത്തൊൻപതുകാരനായ അൽകരാസിന് സ്വന്തം. 

2001ൽ ഇരുപതാം വയസ്സിൽ ഒന്നാം നമ്പറായ ഓസ്ട്രേലിയക്കാരൻ‌ ലെയ്‌ട്ടൻ ഹെവിറ്റിന്റെ പേരിലായിരുന്നു ഇതുവരെ റെക്കോർഡ്. റാഫേൽ നദാലിനെയടക്കം അട്ടിമറിച്ചെത്തിയ യുഎസ് താരം ഫ്രാൻസിസ് ടിഫോയെ സെമിയിൽ തോൽപിച്ചാണ് അൽകാരാസ് തന്റെ കന്നി ഗ്രാൻസ്‌ലാം ഫൈനലിന് യോഗ്യത നേടിയത്. റഷ്യയുടെ കാരൻ ഖാച്ചനോവിനെ തോൽ‌പിച്ചാണ് അഞ്ചാം സീ‍ഡ് കാസ്പർ റൂ‍‍ഡിന്റെ ഫൈനൽ പ്രവേശം. റൂ‍ഡിന്റെ രണ്ടാം ഗ്രാൻസ്‌ലാം ഫൈനലാണിത്.

English Summary: US Open 2022 Final : Alcaraz beats Ruud to claim 1st major, world no.1 ranking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}