ADVERTISEMENT

യുഎസ് ഓപ്പൺ ട്രോഫി സ്വീകരിക്കുന്നതിനു മുൻപ് ഇഗ സ്യാംതെക് പുതിയൊരു വൈറ്റ് ജാക്കറ്റ് എടുത്തണിഞ്ഞു. അതിൽ ഇഗ എന്നെഴുതിയത് വ്യത്യസ്തമായൊരു രൂപത്തിലായിരുന്നു; 1GA! ലോക ഒന്നാം നമ്പർ താരമാണ് താൻ എന്നു സൂചിപ്പിക്കുന്ന മാറ്റം. അതിനു മേൽ ഇതുവരെ നേടിയ  3 ഗ്രാൻസ്‌‌ലാം സിംഗിൾസ് കിരീടങ്ങളെ സൂചിപ്പിച്ച് 3 സുവർണനക്ഷത്രങ്ങൾ. ഈ ഫോമിൽ കളി തുടരുകയാണെങ്കിൽ ഇഗയ്ക്ക് ഈ ജാക്കറ്റ് മാറ്റേണ്ടി വരില്ല. അതിലെ നക്ഷത്രങ്ങളുടെ എണ്ണം കൂട്ടേണ്ടി വരുമെങ്കിലും! 

 

1988 സോൾ ഒളിംപിക്സിൽ പോളണ്ടിന്റെ റോവിങ് ടീം അംഗമായിരുന്നു ഇഗയുടെ അച്ഛൻ തോമസ്. മക്കളായ അഗതയും ഇഗയും കായികതാരങ്ങളാകണമെന്ന് സ്വാഭാവികമായും അദ്ദേഹം ആഗ്രഹിച്ചു. ചേച്ചി അഗതയാണ് ആദ്യം റാക്കറ്റ് കയ്യിലെടുത്തതെങ്കിലും ഇഗയാണ് അതിൽ പിടിമുറുക്കിയത്. 2018ൽ വിമ്പിൾഡൻ ജൂനിയർ ചാംപ്യനായിട്ടാണ് ഇഗ വരവറിയിച്ചത്. അതേവർഷം, യൂത്ത് ഒളിംപിക്സിൽ ഡബിൾസ് സ്വർണത്തിൽ പങ്കാളിയാവുകയും ചെയ്തു. രണ്ടു വർഷത്തിനു ശേഷം ഫ്രഞ്ച് ഓപ്പണിലൂടെ ആദ്യ ഗ്രാൻ‌സ്‌ലാം കിരീടവും. 

 

സെറീന വില്യംസിനു ശേഷം ‘മ്യൂസിക്കൽ ചെയർ മത്സരം’ പോലെ പലരും മാറിമാറിയിരുന്ന വനിതാ ടെന്നിസിൽ ഇരുപത്തിയൊന്നാം വയസ്സിനുള്ളിൽ തന്നെ 3 ഗ്രാൻ‌സ്‌ലാം കിരീടങ്ങൾ നേടി ഇഗ ഇരിപ്പുറപ്പിക്കുകയാണ്. ഫൈനലുകളിൽ പുലർത്തുന്ന ആധിപത്യമാണ് സഹതാരങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. യുഎസ് ഓപ്പണിലേത് ഇഗയുടെ തുടർച്ചയായ 10–ാം ഫൈനൽ ജയമാണ്. എല്ലാം നേരിട്ടുള്ള സെറ്റുകളിൽ!

 

Content Highlight: Iga Swiatek, winner of US Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com