‘ദൈവം ഫെഡററെ സൃഷ്ടിച്ചു!’

roger
ഫെഡറർ 2007ലെ വിമ്പിൾഡൻ കിരീടവുമായി. (AP Photo/Anja Niedringhaus, File)
SHARE

2007 ജൂലൈയിലാണ് റോജർ ഫെഡറർ തന്റെ പേര് ടെന്നിസ് ഇതിഹാസങ്ങൾക്കൊപ്പം ചേർത്തുവച്ചത് എന്നു പറയാം. 

അന്ന് വിമ്പിൾഡനിൽ സാക്ഷാൽ ബ്യോൺ ബോർഗിനൊപ്പമെത്തിയാണ് ഫെഡററും ചരിത്രത്തിന്റെ ഭാഗമായത്. തുടർച്ചയായ അഞ്ചു വിമ്പിൾഡൻ കിരീടങ്ങളെന്ന സ്വപ്‌നതുല്യ നേട്ടം സ്വന്തമാക്കിയ ബോർഗിനൊപ്പം (1976–80) അന്ന് ഫെഡററിന്റെ പേരും എഴുതപ്പെട്ടു (2003, 04, 05, 06, 07). സ്പാനിഷ് താരം റാഫേൽ നദാലിനെ മൂന്നേ മുക്കാൽ മണിക്കൂർ നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തിൽ (7-6, 4-6, 7-6, 2-6, 6-2) തോൽപിച്ചാണ് ഫെഡറർ കിരീടത്തിലെത്തിയത്. പുൽകോർട്ടിനെ നെടുകെ പിളർന്നു പാഞ്ഞൊരു ഷോട്ടിൽ ജയമുറപ്പിച്ച് മുട്ടുകുത്തി ഫെഡറർ നിലത്തേക്കു വീണു ആനന്ദാശ്രു പൊഴിച്ചു. തനിക്കൊപ്പമെത്തിയ താരത്തെ അഭിനന്ദിക്കാൻ സാക്ഷാൽ ബ്യോൺ ബോർഗ് അപ്പോൾ ഗാലറിയിലുണ്ടായിരുന്നു. 

ഫെഡററെ അഭിനന്ദിച്ചുകൊണ്ട് ബോർഗ് ഇങ്ങനെ പറഞ്ഞു: ‘ഫെഡററുടെ കളിയിൽ പിഴവുകളില്ല. ഈ ഫോമിൽ തുടർന്നാൽ എക്കാലത്തെയും മികച്ച ടെന്നിസ് താരമായിരിക്കും ഫെഡറർ.’ വിമ്പിൾഡനിൽ നിന്ന് ഏറെ അകലെയല്ലാതെ ഒരു പള്ളിക്കരുകിലെ ബോർഡിൽ ഇങ്ങനെ കുറിക്കപ്പെട്ടു: ‘ദൈവം ഫെഡററെ സൃഷ്‌ടിച്ചു’. ബോർഗിന്റെ വിമ്പിൾഡൻ നേട്ടം അ‍ഞ്ചിൽ ഒതുങ്ങി നിന്നെങ്കിൽ എട്ടു കിരീടങ്ങൾ നേടി ഫെഡറർ ഏറെ മുന്നിലെത്തി. 2009, 2012, 2017 വർഷങ്ങളിലായിരുന്നു പിന്നീടുള്ള നേട്ടങ്ങൾ.

English Summary: Roger federer Retirement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}