ADVERTISEMENT

ഗ്രാൻ‌സ്‌ലാം ടെന്നിസിൽ അരങ്ങേറി 10 വർഷത്തിനു ശേഷമാണ് ഫ്രഞ്ച് ഓപ്പണിലെ കളിമൺ കോർട്ട് റോജർ ഫെഡററോടു കനിഞ്ഞത്. 2009ൽ സ്വീഡന്റെ റോബിൻ സോഡർലിങ്ങിനെ തോൽപിച്ച് ഫെഡറർ ആദ്യമായി ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ജേതാവായി. റാഫേൽ നദാലിന്റെ സ്വന്തം കളിത്തട്ടായ റൊളാങ് ഗാരോസിൽ ഫെഡററുടെ ഏക കിരീടമാണിത്. ഫ്രഞ്ച് ഓപ്പൺ നേടും മുൻപ് 13 ഗ്രാൻ‌സ്‌ലാം കിരീടങ്ങൾ നേടിയിരുന്നു ഫെഡറർ. പാരിസിൽ ജയിച്ചതോടെ 14 ഗ്രാൻസ്‌ലാം കിരീടവിജയങ്ങളുമായി പീറ്റ് സാംപ്രസിന്റെ റെക്കോർഡിന് ഒപ്പമെത്തി. 

മിറോസ്‌ലാവ വാവ്റിങ്കോവ എന്ന  മിർകയുമായുള്ള വിവാഹശേഷം ഫെഡററുടെ ആദ്യ ഗ്രാൻസ്‌ലാം കിരീടമായിരുന്നു അത്. ജീവിത സഖിക്കുള്ള വിവാഹ സമ്മാനമായി ഫെഡററുടെ ജയം. ഫെഡറർക്കായി മിർകയും മറ്റൊരു വിലപിടിച്ച സമ്മാനം നൽകാൻ ഒരുങ്ങുകയായിരുന്നു. അതേ വർഷം തന്നെ മിർ‌ക ഇരട്ട പെൺകുട്ടികളായ മൈലയ്ക്കും ഷാർലീനും ജന്മം നൽകി.

English Summary: Roger Federer wife detail emerges after retirement announcement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com