നക്ഷത്രങ്ങൾ കണ്ടുമുട്ടിയപ്പോൾ...

federer-sachin
2011 ജൂൺ 25 ന് വിമ്പിൾഡനിലെ റോയൽ ബോക്‌സിൽ റോജർ ഫെഡററും സച്ചിൻ തെൻഡുൽക്കറും തമ്മിൽ നടന്ന കൂടിക്കാഴ്ച
SHARE

2011 ജൂൺ 25നായിരുന്നു ആ താരസംഗമം. ക്രിക്കറ്റിലെയും ടെന്നിസിലെയും ഇതിഹാസങ്ങളുടെ കൂടിക്കാഴ്‌ചയ്ക്ക് വേദിയായത് വിമ്പിൾഡനിലെ റോയൽ ബോക്‌സ്. വിമ്പിൾഡൻ പുരുഷവിഭാഗം മൂന്നാം റൗണ്ട് മൽസരത്തിനുശേഷമാണ്  റോജർ ഫെഡററും സച്ചിൻ തെൻഡുൽക്കറും തമ്മിൽ ഒരു മണിക്കൂറോളം സമയം പങ്കിട്ടത്. അതിനു വഴിയൊരുക്കിയത് ഇന്ത്യൻ ടെന്നിസ് താരം മഹേഷ് ഭൂപതിയും. 

ക്രിക്കറ്റിനു വേരോട്ടമില്ലാത്ത സ്വിറ്റ്‌സർലൻഡിൽ നിന്നു വരുന്ന ഫെഡറർക്ക് ‘ക്രിക്കറ്റ് ഇഷ്ടം’ കിട്ടിയത് അമ്മ ലിനറ്റിൽനിന്നാണ്. ദക്ഷിണാഫ്രിക്കക്കാരിയായ ലിനറ്റ് സ്വിസ് പൗരനായ റോബർട്ട് ഫെഡററെ ബിസിനസ് യാത്രയ്‌ക്കിടെ കണ്ടു പരിചയപ്പെട്ട് വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് സ്വിറ്റ്‌സർലൻഡിൽ താമസിക്കുമ്പോഴും ക്രിക്കറ്റ് അവർ മറന്നില്ല. ടെന്നിസും ഫുട്‌ബോളും കളിച്ചു വളർന്ന മകൻ റോജറും പതിയെ ക്രിക്കറ്റ് ആരാധകനായി മാറുകയായിരുന്നു. 

ഫെഡററുടെ ഈ ക്രിക്കറ്റ് പ്രേമം ഭൂപതി അറിഞ്ഞത് ഒരു ഫ്രഞ്ച് ഓപ്പണിനിടെയാണ്. മഴ മൂലം കളി തടസ്സപ്പെട്ടിരിക്കെ, ലോക്കർ റൂമിലെത്തിയ ഭൂപതി ഫെഡററെ കണ്ടുമുട്ടി. ‘ഏകദിനത്തിൽ സച്ചിൻ നേടിയ ഇരട്ട സെഞ്ചുറി അത്ഭുതകരം തന്നെ, അല്ലേ?’ എന്നു ഫെഡറർ ചോദിച്ചപ്പോൾ ഭൂപതി ശരിക്കും ഞെട്ടി. സച്ചിനു താങ്കളെ നേരിൽക്കാണാൻ താൽപര്യമുണ്ടെന്ന് അറിയിച്ചപ്പോൾ ഫെഡററുടെ മറുപടി: ‘ സന്തോഷം, എപ്പോൾ വേണമെങ്കിലും കാണാം’. അങ്ങനെ ആ സമാഗമത്തിനു വഴിയൊരുങ്ങി. 

English Summary: Roger Federer says Sachin Tendulkar is his top choice when playing cricket games

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}