ടെന്നിസ് വിടില്ല: ഫെഡറർ

HIGHLIGHTS
  • ഫെഡററുടെ വിടവാങ്ങൽ ടൂർണമെന്റായ ലേവർ കപ്പ് നാളെ മുതൽ
  • ഫെ‍ഡറർ– നദാൽ‌ സഖ്യം ഡബിൾസിൽ മത്സരിച്ചേക്കും
Roger Federer AP
ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന ഫെഡറർ. Photo: Mercedes-Benz via AP Images
SHARE

ലണ്ടൻ∙ പ്രഫഷനൽ കരിയറിൽ നിന്നു വിരമിച്ചാലും താൻ ടെന്നിസ് രംഗത്തുണ്ടാകുമെന്ന് സ്വിസ് താരം റോജർ ഫെഡറർ. ഏതു മേഖലയിലാണ് പ്രവർത്തിക്കുകയെന്നു തീരുമാനിച്ചിട്ടില്ലെന്നും അതിനെക്കുറിച്ചുള്ള ചിന്തയിലാണെന്നും ഫെഡറർ പറഞ്ഞു. തന്റെ വിടവാങ്ങൽ മത്സരമായ ലേവർ കപ്പ് ടൂർണമെന്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇതിഹാസ താരം. ലണ്ടനിൽ നാളെയാണു ലേവർ കപ്പിന് തുടക്കം. 25 വരെയാണ് ടൂർണമെന്റ്. 

‘ടെന്നിസ് എനിക്കു തന്നത് അത്രയേറെ സൗഭാഗ്യങ്ങളാണ്. 26–ാം വയസ്സിൽ ടെന്നിസിനോടു വിടപറഞ്ഞ ശേഷം കാൽ നൂറ്റാണ്ട് വിമ്പിൾഡനിലേക്കു തിരിഞ്ഞു നോക്കാതിരുന്ന ഇതിഹാസ താരം ബ്യോൺ ബോർഗിനെപ്പോലെയാകാൻ എനിക്കു കഴിയില്ല. എന്നെ നിങ്ങൾക്കു ടെന്നിസ് പരിസരങ്ങളി‍ൽത്തന്നെ ഇനിയും കാണാം– ഫെഡറർ പറഞ്ഞു.

നാളെ ആരംഭിക്കുന്ന ലേവർ കപ്പ് ടൂർണമെന്റിൽ റെസ്റ്റ് ഓഫ് ദ് വേൾഡിനെതിരെ യൂറോപ്പിനു വേണ്ടിയാണ് ഫെഡറർ അവസാനമായി റാക്കറ്റേന്തുക. സ്പാനിഷ് താരം റാഫേൽ നദാലിനൊപ്പം ഫെഡറർ ഡബിൾസ് മത്സരത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ.

Content Highlight: Roger Federer on Tennis career

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA