ഫെഡ് ബൈ! ; റോജർ ഫെഡറർക്കു വികാരനിർഭരമായ വിടവാങ്ങൽ

HIGHLIGHTS
  • റാഫേൽ നദാലിനൊപ്പം അവസാന മത്സരത്തിൽ തോൽവി
roger-federer
മത്സരശേഷം ഫെഡററെ എടുത്തുയർത്തുന്ന ടീം യൂറോപ്പിലെയും ടീം വേൾഡിലെയും താരങ്ങൾ (AP Photo/Kin Cheung)
SHARE

ലണ്ടൻ ∙ ഈ മത്സരത്തിലെ ഓരോ നിമിഷവും മനസ്സിലെ മെമ്മറി കാർഡിൽ സേവ് ചെയ്തു വയ്ക്കും ടെന്നിസ് ആരാധകർ; ആദ്യ സെറ്റിന്റെ തുടക്കത്തിലെ ഫെഡ‍ററുടെ വോളി മുതൽ അവസാനം ഫെഡററും നദാലും ഒന്നിച്ചിരുന്നു കരയുന്ന ദൃശ്യം വരെ! ലണ്ടനിലെ ‘ഒ2 ഒരീനയിൽ വികാരനിർഭരമായ നിമിഷങ്ങൾക്കൊടുവിൽ റോജർ ഫെഡറർ പ്രഫഷനൽ ടെന്നിസിൽ നിന്നു കളമൊഴിഞ്ഞു. ലേവർ കപ്പിൽ ടീം യൂറോപ്പിനു വേണ്ടി ഡബിൾ‌സ് മത്സരത്തിൽ റാഫേൽ നദാലിനൊപ്പം കളത്തിലിറങ്ങിയ ഫെഡററെ അവസാന മത്സരത്തിൽ ടീം വേൾ‍ഡിന്റെ ജാക്ക് സോക്ക്–ഫ്രാൻസിസ് ടിഫോ സഖ്യം തോൽപിച്ചെങ്കിലും (6–4, 

7–6, 11–9) അതു സാങ്കേതികം മാത്രം. നിറഞ്ഞു കവിഞ്ഞ ഗാലറിക്കു മുന്നിൽ അവസാനം ഫെഡററെ തോളിലേറ്റാൻ രണ്ടു ടീമും ഒരുമിച്ചു നിന്നു. വിടവാങ്ങൽ പ്രസംഗത്തിനിടെ ഫെഡറർ വിതുമ്പിയതോടെ ആ കണ്ണീർ എല്ലാവരിലേക്കും പടർന്നു. ഒടുവിൽ കയ്യടികളോടെ എല്ലാവരും സ്വിസ് ഇതിഹാസത്തെ കോർട്ടിൽ നിന്നു യാത്രയാക്കി. 

മത്സരത്തിൽ ആദ്യ സെറ്റ് നേടിയ ഫെഡററും നദാലും അവസാന മത്സരത്തിലും ആരാധകർക്ക് മികച്ച നിമിഷങ്ങൾ സമ്മാനിച്ചു. ടൈബ്രേക്കറിൽ മാച്ച് പോയിന്റിൽ സെർവ് ചെയ്ത ഫെഡറർക്ക് വിജയത്തോടെ വിടവാങ്ങാൻ അവസരമൊരുങ്ങിയതാണ്. എന്നാൽ അപ്പോഴേക്കും വിടപറച്ചിലിന്റെ വികാര വേലിയേറ്റത്തിലകപ്പെട്ടിരുന്നു ഫെഡറർ. ഒടുവിൽ ഒരു ഫോർഹാൻഡ് വിന്നറിലൂടെ ജാക്ക് സോക്ക് അതിനുള്ള അരങ്ങൊരുക്കി. പിന്നാലെ എലീ ഗോൾഡിങ്ങിന്റെ പാട്ടിനൊപ്പം തന്റെ കരിയറിലെ ദൃശ്യങ്ങൾ കോർട്ടിൽ തെളി‍ഞ്ഞതോടെ ഫെഡറർ വിതുമ്പിപ്പോയി. ഭാര്യ മിർക, മക്കളായ ലിയോ, ലെന്നി, മൈല, ഷാർലീൻ, മാതാപിതാക്കളായ ലിനെറ്റ്, റോബർട്ട്, ഓസ്ട്രേലിയൻ ഇതിഹാസതാരം റോഡ് ലേവർ എന്നിവരെല്ലാം ഫെഡററെ ആശ്ലേഷിക്കാനെത്തി. 

English Summary: Roger Federer breaks down as he thanks his wife Mirka for supporting him on his glittering journey

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA