തകർന്ന ഹൃദയങ്ങൾ എങ്ങോട്ട്; സാനിയ മിർസയും മാലിക്കും വേർപിരിയുന്നു?

malik-sania
ശുഐബ് മാലിക്കും സാനിയ മിർസയും. Photo: FB@ShoaibMalik
SHARE

മുംബൈ∙ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിര്‍സയും ഭർത്താവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കും തമ്മിൽ എന്താണു പ്രശ്നം? കഴിഞ്ഞ ദിവസങ്ങളിൽ ആരാധകർ ഏറ്റവും കൂടുതൽ‌ ചോദിച്ച ചോദ്യം ഇതാണ്. സാനിയ ഇൻസ്റ്റഗ്രാമിൽ ഇട്ട സ്റ്റോറിയാണ് സാനിയയും മാലിക്കും വേർപിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കു തുടക്കമിട്ടത്. ‘തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താൻ’– എന്നാണു സാനിയ ഇൻസ്റ്റയിൽ കുറിച്ചത്.

എന്നാൽ എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ കാരണമെന്ന് സാനിയ മിര്‍സ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു ടിവി ഷോയ്ക്കിടെ മാലിക്ക് സാനിയയെ പറ്റിച്ചതായി ചില പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുറച്ചു നാളുകളായി സാനിയയും മാലിക്കും ഒരുമിച്ചല്ല താമസമെന്നും റിപ്പോർട്ടുകളുണ്ട്. സാനിയയോ, മാലിക്കോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

2010 ഏപ്രിലിലാണ് സാനിയയും ശുഐബ് മാലിക്കും വിവാഹിതരായത്. ഇവർക്കു നാലു വയസ്സുള്ള കുട്ടിയുണ്ട്. അടുത്തിടെ മകന്റെ പിറന്നാൾ ആഘോഷം ദുബായിൽവച്ചു നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ‌ മാലിക്ക് മാത്രമാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പ്രയാസമേറിയ ദിവസങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നു ദിവസങ്ങൾക്കു മുൻ‌പ് സാനിയ ഇൻസ്റ്റഗ്രാമില്‍ പ്രതികരിച്ചിരുന്നു.

English Summary: Sania Mirza Shares Cryptic Post Amid Divorce Rumours With Shoaib Malik: "Where Do Broken Hearts Go"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS