കാൻബറ∙ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്‍ലാം ടൂർണമെന്റിൽ പങ്കെടുക്കാൻ ഓസ്ട്രേലിയൻ ഭരണകൂടം വീസ അനുവദിച്ചു. കോവിഡ് വാക്സീൻ സ്വീകരിക്കാത്തതിന്റെ പേരിൽ കഴിഞ്ഞ വർഷം ഓസ്ട്രേലിയ താരത്തിന്റെ വീസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു. അന്നു പ്രഖ്യാപിച്ച വീസ വിലക്കിന് 3 വർഷം വരെ പ്രാബല്യമുണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ജോക്കോവിച്ചിന്റെ വീസ അപേക്ഷ അനുവദിക്കുകയായിരുന്നെന്ന് ഇമിഗ്രേഷൻ മന്ത്രി ആൻഡ്രു ജൈൽസ് അറിയിച്ചു. തീരുമാനത്തിൽ വളരെ സന്തോഷമുണ്ടെന്നു ജോക്കോവിച്ച് പ്രതികരിച്ചു. അടുത്ത വർഷം ജനുവരി 16 മുതൽ 29 വരെയാണ് ടൂർണമെന്റ്.
English Summary: Novak Djokovic visa ban overturned ahead of Australian Open