ADVERTISEMENT

തൃശൂർ ∙ കേരള ടെന്നിസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന വ്യക്തിഗത റാങ്കിങ് ടെന്നിസ് ടൂർണമെന്റ് ഡിസംബർ 1 മുതൽ ഏഴുവരെ പുഴയ്ക്കലിലെ കിണറ്റിങ്കൽ ടെന്നിസ് ക്ലബ്ബിൽ നടക്കും. പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, പുരുഷ ഡബിൾസ്, വനിതാ ഡബിൾസ്, അണ്ടർ 18 ആൺ–പെൺ സിംഗിൾസും ഡബിൾസും എന്നിവ നടക്കും.

തൃശൂർ ടെന്നിസ് ട്രസ്റ്റും  ജില്ലാ ടെന്നിസ് അസോസിയേഷനും ചേർന്നാണു മത്സര ഏകോപനം. സിംഗിൾസ് കിരീട ജേതാക്കൾക്ക് 14,000 രൂപ വരെ സമ്മാനത്തുകയുണ്ട്. കേരളത്തിൽ സ്ഥിരതാമസമാക്കിയ താരങ്ങൾക്കു മാത്രമേ മത്സരിക്കാൻ അർഹതയുള്ളൂ. നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. 3 ഔട്ട്ഡോർ കോർട്ടുകളിലും ഇൻഡോര്‍ കോർട്ടുകളിലുമായാണ് മത്സരം. ഇതിലൊരെണ്ണം മൺകോർട്ട് ആണ്. ഫ്ലഡ്‌ലിറ്റ് മത്സരങ്ങളുമുണ്ടാകും. പങ്കെടുക്കേണ്ട താരങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് 5നു മുൻപായി എൻട്രി സമർപ്പിക്കണം. ബുധനാഴ്ച ഉച്ചയ്ക്കു രണ്ടിനും നാലിനുമിടയിൽ റജിസ്ട്രേഷൻ പൂർത്തിയാക്കണം.

ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ അംഗീകരിച്ച പന്തുകളാണ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത്. 8 എൻട്രികളെങ്കിലും ഇല്ലാത്ത ഇനങ്ങളിൽ മത്സരങ്ങളുണ്ടാകില്ലെന്നു ചെയർമാൻ പി.കെ. മായൻ, ഓർഗനൈസിങ് സെക്രട്ടറി ജോൺ നെച്ചൂപ്പാടം, ജനറൽ സെക്രട്ടറി റോബ്സൺ പോൾ, ടൂർണമെന്റ് ഡയറക്ടർ എം.എച്ച്. മുഹമ്മദ് ബഷീർ എന്നിവർ അറിയിച്ചു. ഫോൺ: 8589015456. 

Content Highlights: State ranking tennis tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com