മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിനിടെ ഇടുപ്പിന് പരുക്കേറ്റ സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാലിന് 6 ആഴ്ച മുതൽ 8 ആഴ്ച വരെ വിശ്രമം വേണമെന്നു വിദഗ്ധ നിർദേശം. ബുധനാഴ്ചത്തെ മത്സരത്തിനുശേഷം നദാലിനെ മെൽബണിലെ ആശുപത്രിയിൽ എംആർഐ സ്കാനിങ്ങിനു വിധേയനാക്കിയിരുന്നു. നദാൽ സ്പെയിനിലേക്കു മടങ്ങും. ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാംറൗണ്ടിലാണ് നദാൽ പുറത്തായത്.
English Summary: Injury, Nadal need 8 weeks rest