മകനുമുന്നിൽ ഫൈനൽ കളിക്കുമെന്നു കരുതിയില്ല: വികാരഭരിതയായി സാനിയ മിർസ

മത്സരത്തിനു ശേഷം മകനോടു സംസാരിക്കുന്ന സാനിയ മിർസ, പ്രസംഗത്തിനിടെ കരയുന്ന സാനിയ
മത്സരത്തിനു ശേഷം മകനോടു സംസാരിക്കുന്ന സാനിയ മിർസ, പ്രസംഗത്തിനിടെ കരയുന്ന സാനിയ. Photo: Twitter@Dhillon8/FaridKhan
SHARE

മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണ്‍ മിക്സഡ് ഡബിൾസ് ഫൈനലിൽ പരാജയപ്പെട്ട ശേഷം വേദിയിൽ വിടവാങ്ങൽ പ്രസംഗവുമായി ഇന്ത്യൻ താരം സാനിയ മിർസ. മെൽബണിലെ റോഡ് ലേവർ അരീനയിലെ ആരാധകർക്കു മുന്നിൽ സാനിയ മിർസ വികാരഭരിതമായാണു സംസാരിച്ചത്. ഗ്രാൻഡ് സ്‍ലാമിൽ കരിയർ അവസാനിപ്പിക്കുന്നതിന് ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ലെന്ന് സാനിയ പറഞ്ഞു. സന്തോഷം കാരണമാണു കരയുന്നതെന്നും സാനിയ മെൽബണിൽ വ്യക്തമാക്കി.

‘‘മെൽബണിലാണ് എന്റെ പ്രൊഫഷനൽ കരിയർ ആരംഭിച്ചത്. ഗ്രാ‍ൻഡ്‌‍സ്‍ലാമിൽ എന്റെ കരിയർ അവസാനിപ്പിക്കാൻ ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. ഞാൻ ഇനിയും കുറച്ചു ടൂർണമെന്റുകൾ കൂടി കളിക്കും. 2005ൽ മെൽബണിലാണ് എന്റെ കരിയർ തുടങ്ങിയത്. ഇവിടെ വീണ്ടും വരാനുള്ള അനുഗ്രഹം എനിക്കു ലഭിച്ചു. ഈ വേദി എനിക്ക് സവിശേഷമാണ്. മകനു മുന്നിൽ ഒരു ഗ്രാൻഡ് ‌സ്‌‍ലാം ഫൈനൽ കളിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല.’’– സാനിയ മിർസ പ്രതികരിച്ചു.

ഫെബ്രുവരിയിൽ ദുബായിൽ നടക്കുന്ന ഡബ്ല്യുടിഎ ടൂർണമെന്റോടെ ടെന്നീസിൽനിന്ന് വിരമിക്കുമെന്ന് 36 വയസ്സുകാരിയായ സാനിയ മിർസ പ്രഖ്യാപിച്ചിരുന്നു. മെൽബണിൽ മിക്സഡ് ‍ഡബിൾസ് ഫൈനലിൽ സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യം തോറ്റുപുറത്താകുകയായിരുന്നു. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് സഖ്യത്തോടാണ് ഇന്ത്യൻ താരങ്ങള്‍ തോറ്റത്. സ്കോർ: 6-7, 2-6.

രണ്ടു വട്ടം ഓസ്ട്രേലിയൻ ഓപ്പണ്‍ ചാംപ്യനായിട്ടുള്ള സാനിയ മിർസ, 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസ് വിജയിച്ചിട്ടുണ്ട്. 2016ൽ മാർട്ടിന ഹിൻജിസിനൊപ്പം ചേർന്ന് വനിതാ ഡബിൾസും വിജയിച്ചു.

English Summary: Sania Mirza bids emotional farewell to Grand Slams

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS