അരീന സബലേങ്കയ്‌ക്ക് ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം; ആദ്യ ഗ്രാൻസ്‌ലാം നേട്ടം

aryna-sabalenka-28
അരീന സബലേങ്ക ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനൽ മത്സരത്തിനിടെ. ചിത്രം: Twitter/@AustralianOpen
SHARE

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബെലാറൂസ് താരം അരീന സബലേങ്കയ്ക്ക്. കസഖ്സ്ഥാന്റെ എലെന റിബകീനയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ചാണ് സബലേങ്ക കിരീടം ചൂടിയത്. സ്കോർ: 4-6 6-3 6-4. ഇരുപത്തിനാലുകാരി സബലേങ്കയുടെ ആദ്യ ഗ്രാൻസ്‌ലാം കീരിടമാണ് ഇത്.

നിലവിലെ വിമ്പിൾഡൻ ചാംപ്യനായ റിബകീനയോട്, ഫൈനലിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമാണ് സബലേങ്ക ജയം തിരിച്ചുപിടിച്ചത്. സബലേങ്ക അഞ്ചാം സീഡും റിബകീന 22–ാം സീഡുമായിരുന്നു. സെമിയിൽ പോളണ്ട് താരം മഗ്ദ ലിനെറ്റിനെ തോൽപിച്ചാണ് സബലേങ്ക ഫൈനലിലെത്തിയത്. പുരുഷ സിംഗിൾസ് ഫൈനൽ മത്സരം നാളെയാണ്.

∙ ജയിച്ചാൽ റാങ്ക് 1

 കോവിഡ് വാക്സീൻ എടുക്കാത്തതിന്റെ പേരിൽ കഴിഞ്ഞ വർഷം തന്നെ വിലക്കിയ ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം ചൂടാൻ നൊവാക് ജോക്കോവിച്ചിനു മുന്നിൽ ഇനി ഒരു മത്സരം മാത്രം. നാളെ നടക്കുന്ന ഫൈനലിൽ ജോക്കോവിച്ചിന്റെ എതിരാളി ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്.

ഫൈനലിൽ ജയിക്കുന്നവർ ലോക ഒന്നാം നമ്പർ താരമാകും എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനു തുടങ്ങുന്ന മത്സരം സോണി ടെൻ ചാനലുകളിൽ തൽസമയം കാണാം. മെൽബണിൽ 10–ാം കിരീടം ലക്ഷ്യമിടുന്ന ജോക്കോവിച്ച് സെമിയിൽ തോൽപിച്ചത് യുഎസ് താരം ടോമി പോളിനെ. സ്കോർ: 7–5, 6–1, 6–2. ആദ്യ ഗ്രാൻ‌സ്‌ലാം കിരീടം മോഹിക്കുന്ന സിറ്റ്സിപാസ് നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ റഷ്യൻ താരം കാരൻ ഖാച്ചനോവിനെ മറികടന്നു (7–6, 6–4, 6–7, 6–3).

English Summary: Australian Open 2023 Women's Singles Final, Aryna Sabalenka vs Elena Rybakina

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS