സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡ് മറികടന്നു, ജോക്കോ കൂടുതൽ കാലം ലോക ഒന്നാം നമ്പർ സ്ഥാനത്ത്

Novak-Djokovic
378 ആഴ്ചക്കാലം ലോക ഒന്നാംറാങ്കിൽ തുടർന്നതു കേക്ക് മുറിച്ച് ആഘോഷിക്കാനൊരുങ്ങുന്ന ജോക്കോവിച്ച്.
SHARE

പാരിസ് ∙ ടെന്നിസിൽ കൂടുതൽ കാലം ലോക ഒന്നാം നമ്പർ സ്ഥാനത്തു തുടർന്നതിന്റെ റെക്കോർഡ് ഇനി നൊവാക് ജോക്കോവിച്ചിന് സ്വന്തം. കരിയറിൽ ഇതുവരെ 378 ആഴ്ചക്കാലം ലോക ഒന്നാംറാങ്ക് കയ്യടക്കിവച്ച ജോക്കോവിച്ച് സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡാണ് (377 ആഴ്ച) മറികടന്നത്. 332 ആഴ്ച ഒന്നാം റാങ്കിൽ തുടർന്ന മാർട്ടിന നവരത്‌ലോവയാണ് മൂന്നാമത്. 

2011 ജൂലൈയിൽ ആദ്യമായി ലോക ഒന്നാം റാങ്കിലെത്തിയ ജോക്കോവിച്ചിന്റെ കരിയറിന്റെ ഇതുവരെയുള്ള ദൈർഘ്യം 587 ആഴ്ചകളാണ്. കരിയറിലെ 64 ശതമാനം കാലവും സെർബിയൻ താരം റാങ്കിങ്ങിന്റെ തലപ്പത്തായിരുന്നു. പുരുഷ ടെന്നിസിൽ കൂടുതൽ കാലം ഒന്നാംറാങ്കിൽ തുടർന്നതിന്റെ റെക്കോർഡ് 2021ൽ ജോക്കോവിച്ചിന്റെ പേരിലായിരുന്നു. റോജർ ഫെ‍ഡററെയാണ് ( 310) മറികടന്നത്.

English Summary : Novak Djokovic surpasses Steffi Graf with record 378th week as world No. 1

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS