സാനിയ & കമ്പനി; സാനിയയ്ക്കു വിടചൊല്ലാനെത്തി കോർട്ടിലെ പാർട്ണർമാർ

PTI03_05_2023_000050A
സാനിയയ്ക്കും മകൻ ഇസ്ഹാനുമൊപ്പം സെൽഫിയെടുക്കുന്ന രോഹൻ ബൊപ്പണ്ണ. ടെന്നിസ് കോർട്ടിൽ സാനിയയുടെ സഹതാരങ്ങളായിരുന്നവരും സമീപം. (ഇടതു നിന്ന്) ഇവാൻ ഡോഡിഗ്, മരിയൻ ബർത്തോളി, ബെഥാനി മാറ്റക് സാൻഡ്സ്, കാര ബ്ലാക്ക്.
SHARE

ഹൈദരാബാദ് ∙ ടെന്നിസ് മത്സരത്തിലെ ആവേശകരമായൊരു റാലി പോലെ സാനിയ മിർസയുടെ വിടവാങ്ങലും! മെൽബണിൽ വച്ച് ഗ്രാൻസ്‌ലാം ടെന്നിസിനോടും ദുബായിൽ വച്ച് മത്സര ടെന്നിസിനോടും വിടപറ‍ഞ്ഞ സാനിയ മിർസയ്ക്ക് ഇന്നലെ ജന്മനാടായ ഹൈദരാബാദ് നൽകിയത് മനസ്സു നിറഞ്ഞ യാത്രയയപ്പ്. സാനിയയുടെ ബഹുമാനാർഥം സംഘടിപ്പിച്ച പ്രദർശന മത്സരം കളിക്കാനും കാണാനുമെത്തിയത് കോർട്ടിലെ മുൻ പങ്കാളികളും ക്രിക്കറ്റ് താരങ്ങളും സിനിമാതാരങ്ങളും ഉൾപ്പെടെയുള്ളവർ. രണ്ടു പതിറ്റാണ്ട് മുൻപ് സാനിയ ആദ്യമായി ഒരു ഡബ്ല്യുടിഎ സിംഗിൾസ് കിരീടം ചൂടിയ ഹൈദരാബാദ് ലാൽ ബഹാദൂർ ടെന്നിസ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

കരിയറിൽ തന്റെ പങ്കാളികളായും എതിരാളികളായും കളിച്ച ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ, യുഎസ് താരം ബെഥാനി മാറ്റക് സാൻഡ്സ്, ക്രൊയേഷ്യൻ താരം ഇവാൻ ഡോഡിഗ്, സിംബാബ്‌വെ താരം കാര ബ്ലാക്ക്, ഫ്രഞ്ച് താരം മരിയൻ ബർത്തോളി എന്നിവരാണ് സാനിയയ്ക്കൊപ്പം കോർട്ടിലിറങ്ങിയത്. കേന്ദ്ര മന്ത്രി കിരൺ റിജിജു, ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, മുഹമ്മദ് അസ്ഹറുദ്ദീൻ, റോബിൻ ഉത്തപ്പ, സിനിമാതാരങ്ങളായ ദുൽഖർ സൽമാൻ,ഹുമ ഖുറേഷി, ഗായിക അനന്യ ബിർല എന്നിവർ ഉൾപ്പെടെയുള്ളവരായിരുന്നു കാണികൾ.

നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളും ഇഷ്ടതാരത്തിനു വിടചൊല്ലാനെത്തി. അവരെ അഭിവാദ്യം ചെയ്ത് സാനിയയുടെ വാക്കുകളിങ്ങനെ: ‘താങ്ക്‌യൂ, ഇനി ഇവരിൽനിന്ന് ഒരായിരം സാനിയമാർ ഉയർന്നു വരട്ടെ.!’

English Summary: Court partners came to bid farewell to Sania

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS