ഇന്ത്യൻ വെൽസ്∙ എടിപി മാസ്റ്റേഴ്സ് 1000 ടെന്നിസ് ടൂർണമെന്റ് ചാംപ്യനാകുന്ന പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോർഡ് ഇനി ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്ക്കു സ്വന്തം. ഇന്ത്യൻ വെൽസ് ടെന്നിസ് ടൂർണമെന്റിൽ പുരുഷ ഡബിൾസ് കിരീടം നേടിയതോടെയാണ് നാൽപത്തിമൂന്നുകാരനായ ബൊപ്പണ്ണ നേട്ടം സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ താരം മാറ്റ് ഇബ്ഡൻ–ബൊപ്പണ്ണ സഖ്യം ഫൈനലിൽ 6–3, 2–6,10–8ന് വെസ്‌ലേ കൂൽഹോഫ്–നീൽ കപ്സീ സഖ്യത്തെ പരാജയപ്പെടുത്തി. ബൊപ്പണ്ണയുടെ 5–ാം മാസ്റ്റേഴ്സ് 1000 ഡബിൾസ് ട്രോഫിയാണിത്. കരിയറിൽ ആകെ 24 ട്രോഫികൾ നേടിയിട്ടുണ്ട്.
English Summary: ATP Masters 1000 Tennis Bopanna's record