റഷ്യ, ബെലാറൂസ് വിലക്ക് നീക്കി വിമ്പിൾഡൻ, ‘നിഷ്പക്ഷ’ താരങ്ങളായി പങ്കെടുക്കാം

HIGHLIGHTS
  • നിഷ്പക്ഷ താരങ്ങളായി പങ്കെടുക്കാം; എതിർപ്പുമായി ക്വിറ്റോവ
wimbledon-logo-2
SHARE

ലണ്ടൻ ∙ റഷ്യ, ബെലാറൂസ് താരങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് വിമ്പിൾഡൻ ടെന്നിസ് സംഘാടകർ നീക്കി. ഈ വർഷത്തെ വിമ്പിൾഡനിൽ ‘നിഷ്പക്ഷ’ താരങ്ങളായി ഇവർക്കു പങ്കെടുക്കാം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിലാണ് താരങ്ങളെ കഴിഞ്ഞ വർഷം വിമ്പിൾഡൻ വിലക്കിയിരുന്നത്.

മറ്റു മത്സരവേദികളിൽ റഷ്യ, ബെലാറൂസ് താരങ്ങളെ നിഷ്പക്ഷ അത്‌ലീറ്റുകളായി പരിഗണിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിമ്പിൾഡനിലെയും നയം മാറ്റം. ജൂലൈ 3 മുതലാണ് വിമ്പിൾഡൻ മത്സരങ്ങൾക്കു തുടക്കം.

എന്നാൽ, റഷ്യയുടെയും ബെലാറൂസിന്റെയും താരങ്ങളെ നിഷ്പക്ഷ അത്‌ലീറ്റുകളായിപ്പോലും വിമ്പിൾഡനിൽ പങ്കെടുപ്പിക്കരുതെന്നു 2 വട്ടം വനിതാ സിംഗിൾസ് ചാംപ്യനായ ചെക്ക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവ ആവശ്യപ്പെട്ടു. റഷ്യ – ബെലാറൂസ് താരങ്ങളെ അടുത്ത പാരിസ് ഒളിംപിക്സിൽനിന്നും വിലക്കണമെന്നും ക്വിറ്റോവ അഭിപ്രായപ്പെട്ടു.

English Summary : Wimbledon ban on Russia and Belarus players lifted

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS