മയാമി ∙ എടിപി പുരുഷ ടെന്നിസ് സിംഗിൾസ് റാങ്കിങ്ങിൽ നൊവാക് ജോക്കോവിച്ച് വീണ്ടും ഒന്നാം സ്ഥാനത്ത്. സ്പെയിനിന്റെ കൗമാരതാരം കാർലോസ് അൽകാരസ് മയാമി ഓപ്പൺ സെമിഫൈനലിൽ തോറ്റതോടെയാണ് സെർബിയൻ താരം ജോക്കോ വീണ്ടും ഒന്നാമത് എത്തിയത്.കോവിഡ് വാക്സീൻ നിലപാടുകൾ മൂലം യുഎസിൽ നടക്കുന്ന ടൂർണമെന്റുകളിൽ പങ്കെടുക്കാൻ കഴിയാത്ത ജോക്കോവിച്ചിനെ മറികടന്ന് ഇന്ത്യൻ വെൽസ് വിജയത്തോടെയാണ് അൽകാരസ് ഒന്നാം സ്ഥാനത്ത് എത്തിയത്. എന്നാൽ, 14 ദിവസത്തിനു ശേഷം ജോക്കോ ഒന്നാം സ്ഥാനം തിരികെപ്പിടിച്ചു.
English Summary: Djokovic is currently ranked the world No 1