ഫ്രഞ്ച് ഓപ്പണിന് നദാൽ ഇല്ല; അടുത്ത വർഷം വിരമിച്ചേക്കുമെന്നും താരം

tennis
റാഫേൽ നദാൽ
SHARE

ഫ്രാൻസ് ∙ റോളങ് ഗാരോസിലെ കളിമൺ കോർട്ടിൽ തീപടർത്താൻ ഇത്തവണ റാഫേൽ നദാൽ ഇല്ല. 14 തവണ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടത്തിൽ മുത്തമിട്ട, ‘കിങ് ഓഫ് ക്ലേ’ ആയി വാഴ്ത്തപ്പെടുന്ന നദാൽ, തന്റെ 18 വർഷം നീണ്ടുനിൽക്കുന്ന ടെന്നിസ് കരിയറിൽ ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് വിട്ടുനിൽക്കുന്നത്.

പരുക്കുമൂലം ടൂർണമെന്റിൽ നിന്നു പിൻമാറുന്നതായും പൂർണ ആരോഗ്യവാനായ ശേഷം മാത്രമേ ഇനി ടെന്നിസ് കോർട്ടിലേക്കു മടങ്ങൂ എന്നും അറിയിച്ച നദാൽ, അടുത്ത വർഷത്തോടെ പ്രഫഷനൽ ടെന്നിസിൽ നിന്ന് വിരമിച്ചേക്കുമെന്നും കൂട്ടിച്ചേർത്തു. ‘ഈ പരുക്കുകളുമായി കളിക്കാൻ എനിക്കു സാധിക്കില്ല. ഈ തീരുമാനം എനിക്ക് എത്രമാത്രം വേദനയുണ്ടാക്കുന്നതാണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ’– മുപ്പത്തിയാറുകാരനായ നദാൽ പറഞ്ഞു.

2005ൽ തന്റെ കന്നി ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കുമ്പോൾ 19 വയസ്സായിരുന്നു നദാലിന്. 2005 മുതൽ 2008 വരെ തുടർച്ചയായ 4 വർഷം ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ടാണ് കളിമൺ കോർട്ടിൽ നദാൽ തന്റെ തേരോട്ടം തുടങ്ങിയത്.  22 ഗ്രാൻസ്‌ലാം കിരീടങ്ങളാണ് നദാലിന്റെ പേരിലുള്ളത്. 28നാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്.

English Summary : Rafael Nadal not to participate in French Open Tennis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS